Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightരുചികരവും...

രുചികരവും ആരോഗ്യപ്രദവുമായ കർക്കിടക വിഭവങ്ങൾ...

text_fields
bookmark_border
രുചികരവും ആരോഗ്യപ്രദവുമായ കർക്കിടക വിഭവങ്ങൾ...
cancel

എളുപ്പം ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കടകത്തില്‍ കഴിക്കുന്നതാണ് നല്ലത്. കൂടുതലായും പഴവര്‍ഗങ്ങളും പച്ചക്കറികളും. കർക്കടക മാസത്തിൽ ശരീരത്തിന് ആരോഗ്യകരമായ ചില വിഭവങ്ങൾ പരിചയപ്പെടാം...

മേ​ത്തി റൊ​ട്ടി

ചേ​രു​വ​ക​ൾ:

1. ഉ​ലു​വ ഇ​ല - 50 ഗ്രാം

2. ​ഗോ​ത​മ്പു​പൊ​ടി - 200 ഗ്രാം

3. ​സ​വാ​ള ചെ​റു​താ​യി നു​റു​ക്കി​യ​ത് - 20 ഗ്രാം

4. ​പ​ച്ച​മു​ള​ക്, ഇ​ഞ്ചി നു​റു​ക്കി​യ​ത് - ഒ​രു സ്പൂ​ൺ

5. നെ​യ്യ് - 30 ഗ്രാം

6. ​ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ​ ചേ​രു​വ​ക​ൾ ഉ​പ്പ്​ ചേ​ർ​ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​ക്കു​ന്ന​പോ​ലെ കു​ഴ​ക്കു​ക. 10 മി​നി​റ്റി​നു ശേ​ഷം വ​ലി​യ നാ​ര​ങ്ങ വ​ലു​പ്പ​ത്തി​ൽ മാ​വ് എ​ടു​ത്ത് ച​പ്പാ​ത്തി പോ​ലെ പ​ര​ത്തി നെ​യ്യ് ഒ​ഴി​ച്ച് മേ​ത്തി റൊ​ട്ടി ത​യാ​റാ​ക്കു​ക.

-------

ദ​ശപ​ത്ര പൊ​രി​യ​ൽ

ചേ​രു​വ​ക​ൾ:

1. ത​ഴു​താ​മ ഇ​ല - 50 ഗ്രാം

2 ​പ​യ​റിെ​ൻ​റ ഇ​ല - 50 ഗ്രാം

3. ​ചേ​മ്പി​ല - 30 ഗ്രാം

4 ​വ​ള്ളി​ച്ചീ​ര (ബ​സ്സ​ള) - 50 ഗ്രാം

5. ​മ​ണി ത​ക്കാ​ളി ഇ​ല - 40 ഗ്രാം

6. ​മ​ത്ത​നി​ല - 50 ഗ്രാം

7. ​കു​മ്പ​ള​ത്തിെ​ൻ​റ ഇ​ല - 40 ഗ്രാം

8. ​കോ​വ​ൽ ഇ​ല - 30 ഗ്രാം

9. ​കൊ​ട​ങ്ങ​ലി​ല - 30 ഗ്രാം

10. ​ചു​വ​ന്ന ചീ​ര ഇ​ല - 50 ഗ്രാം

11. ​മു​ള​പ്പി​ച്ച ചെ​റു​പ​യ​ർ ഉ​പ്പി​ട്ടു വേ​വി​ച്ച​ത് - 100 ഗ്രാം

12. ​നാ​ളി​കേ​രം ചിരകി​യ​ത് - 150 ഗ്രാം

13. ​ചെ​റി​യ ഉ​ള്ളി തോ​ൽ ക​ള​ഞ്ഞ​ത് - 30 ഗ്രാം

14. ​പ​ച്ച​മു​ള​ക് -5 എ​ണ്ണം

15. ജീ​ര​കം- കാ​ൽ ടീ​സ്പൂ​ൺ

16. വെ​ളി​ച്ചെ​ണ്ണ - ര​ണ്ടു ടീ​സ്പൂ​ൺ

17. മ​ഞ്ഞ​ൾ​പ്പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ

18. ഉ​പ്പ് - പാ​ക​ത്തി​ന്

19. ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​ന്നു മു​ത​ൽ 10 വ​രെ​യു​ള്ള ഇ​ല​ക​ൾ ചെ​റു​താ​യി നു​റു​ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ചു ചൂ​ടാ​കു​മ്പോ​ൾ ക​ടു​ക്​ താ​ളി​ച്ച് നു​റു​ക്കി​യ ഇ​ല, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നി​വ ഇ​ട്ട് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് വെ​ന്ത ചെ​റു​പ​യ​റും ചേ​ർ​ത്ത് ര​ണ്ടു മി​നി​റ്റ് അ​ട​ച്ചു​വെ​ക്കു​ക. നാ​ളി​കേ​രം, പ​ച്ച​മു​ള​ക്, ജീ​ര​കം, ചെ​റി​യ ഉ​ള്ളി എ​ന്നി​വ ഒ​ന്ന് ച​ത​ച്ച്, ഈ ​ചേ​രു​വ​യി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കി രു​ചി​ക​ര​മാ​യ ദ​ശപത്ര പൊ​രി​യ​ൽ ത​യാ​റാ​ക്കുക.

-------

ക​റ്റാ​ർ​വാ​ഴ അ​ച്ചാ​ർ

ചേ​രു​വ​ക​ൾ:

1. ക​റ്റാ​ർ​വാ​ഴ തോ​ൽ​ ക​ള​ഞ്ഞ് ചെ​റു​താ​യി നു​റു​ക്കി​യ​ത് - 200 ഗ്രാം

2. ​മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ

3. ഉ​ലു​വ- ഒ​രു ടീ​സ്പൂ​ൺ

4. ന​ല്ലെ​ണ്ണ - 5 മി​ല്ലി

5. ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ

6. നാ​ര​ങ്ങ​നീ​ര് - ര​ണ്ടു നാ​ര​ങ്ങ​യു​ടെ

7. ഉ​പ്പ് - പാ​ക​ത്തി​ന്

8. കാ​യ​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​നി​ൽ ന​ല്ലെ​ണ്ണ ഒ​ഴി​ച്ച് ക​ടു​കും ഉ​ലു​വ​യും താ​ളി​ക്കു​ക.​ ഇ​തി​ലേ​ക്ക് നു​റു​ക്കി​യ ക​റ്റാ​ർ​വാ​ഴ, ഉ​പ്പ്, കാ​യ​പ്പൊ​ടി, നാ​ര​ങ്ങ​നീ​ര് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി ഉ​പ​യോ​ഗി​ക്കു​ക.

-------

മു​ള്ള​ൻ​ചീ​ര ക​ട്​​ല​റ്റ്

ചേ​രു​വ​ക​ൾ:

1. മു​ള്ള​ൻ​ചീ​ര നു​റു​ക്കി​യ​ത് - 150 ഗ്രാം

2. ​ഉ​രു​ള​ക്കി​ഴ​ങ്ങ് വേ​വി​ച്ച് ഉ​ട​ച്ച​ത് - 200 ഗ്രാം

3. ​മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ

4. ഗ​രം​മ​സാ​ല, ജീ​ര​ക​പ്പൊ​ടി -​ അ​ര ടീ​സ്പൂ​ൺ വീ​തം

5. നാ​ര​ങ്ങ​നീ​ര് - ര​ണ്ടു സ്പൂ​ൺ

6. ബ്ര​ഡ്പൊ​ടി - 50 ഗ്രം

7. ​ബ​ട്ട​ർ - 75 ഗ്രാം

8. ​ഉ​പ്പ്, മ​ല്ലി​യി​ല - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ചേ​രു​വ​ക​ളും ഉ​പ്പും മ​ല്ലി​യി​ല​യും ചേ​ർ​ത്ത് കു​ഴ​ക്കു​ക. നാ​ര​ങ്ങ വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടു​ക. കൈ​വെ​ള്ള​യി​ൽ​െ​വ​ച്ച് ഒ​ന്ന് പ​ര​ത്തി ബ്ര​ഡ് പൊ​ടി​യി​ൽ മു​ക്കു​ക, ദോ​ശ​ക്ക​ല്ല് ചൂ​ടാ​കു​മ്പോ​ൾ ക​ട്​​ല​റ്റു​ക​ൾ നി​ര​ത്തി ബ​ട്ട​റി​ട്ട് മൊ​രി​ച്ചെ​ടു​ക.

-------

കൊ​ട​ങ്ങ​ൽ കി​ച്ച​ടി

ചേ​രു​വ​ക​ൾ:

1. കൊ​ട​ങ്ങ​ലിെ​ൻ​റ ഇ​ല- ഒ​രു പി​ടി

2. നാ​ളി​കേ​രം - 50 ഗ്രാം

3. ​കാ​ന്താ​രി​മു​ള​ക് - 5 എ​ണ്ണം

4. ക​ടു​ക് - ഒ​രു ടീ​സ്പൂ​ൺ

5. വെ​ളി​ച്ചെ​ണ്ണ - 2 സ്പൂ​ൺ

6. തൈ​ര് - 100 മി​ല്ലി

7. ഉ​പ്പ് -​ പാ​ക​ത്തി​ന്

8. വ​റ്റ​ൽ​മു​ള​ക് താ​ളി​ക്കാ​ൻ - ഒ​ന്ന്

9. ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല - കു​റ​ച്ച്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ​യു​ള്ള ചേ​രു​വ​ക​ളി​ൽ ഒ​രു നു​ള്ളു ക​ടു​ക്​ ചേ​ർ​ത്ത് അ​ര​ക്കു​ക. ഇ​തി​ലേ​ക്ക് തൈ​രും ഉ​പ്പും മ​ല്ലി​യി​ല​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്തി​ള​ക്കു​ക. പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ബാ​ക്കി ക​ടു​കും വ​റ്റ​ൽ​മു​ള​കും താ​ളി​ച്ച് ഇ​തി​ലേ​ക്ക് ഇ​ട്ട് ഇ​ള​ക്കു​ക.

-------

സ്പി​നാ​ച്ച് പ​നീ​ർ ബാ​ൾ​സ്

ചേ​രു​വ​ക​ൾ:

1. ചീ​ര (ഏ​തു വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാം)- 150 ഗ്രാം

2. ​സ​വാ​ള - 2 എ​ണ്ണം നു​റു​ക്കി​യ​ത്

3. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി - ഓ​രോ ടീ​സ്പൂ​ൺ വീ​തം

4. ബ്ര​ഡ്പൊ​ടി - 50 ഗ്രാം

5. ​കോ​ൺ​ഫ്ലോർ - 2 സ്പൂ​ൺ

6. പ​നീർ - 200 ഗ്രാം

7. ​എ​ണ്ണ - വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

8. പ​ച്ച​മു​ള​ക് - 3 എ​ണ്ണം

9. ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

പാ​നി​ൽ അ​ൽ​പം എ​ണ്ണ ഒ​ഴി​ച്ച് 2, 3, 8 ചേ​രു​വ​ക​ൾ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ചീ​ര ഇ​ട്ട് ഒ​ന്ന് വ​ഴ​റ്റി ആ​റി​യ​ശേ​ഷം അ​ര​ക്കു​ക. ഇ​തി​ലേ​ക്ക് 4, 5, 9 ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​ക്കു​ന്ന​പോ​ലെ കു​ഴ​ക്കു​ക. ഓ​രോ ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി മ​ധ്യ​ഭാ​ഗ​ത്ത് ഓ​രോ പ​നീ​ർ​ ക​ഷ​ണ​ങ്ങ​ൾ വെ​ച്ച് പൊ​തി​ഞ്ഞ് എ​ണ്ണ​യി​ൽ വ​റു​ത്തു​കോ​രു​ക.

-------

ഹെ​ൽ​ത്തി ല​ഡു

ചേ​രു​വ​ക​ൾ:

1. മ​ട്ട​യ​രി - 100 ഗ്രാം

2. ​ഞ​വ​ര​യ​രി - 100 ഗ്രാം

3. ​വെ​ളു​ത്ത എ​ള്ള് - 100 ഗ്രാം

4. ​ആ​ശാ​ളി - 100 ഗ്രാം

5. ​അ​യ​മോ​ദ​കം - 50 ഗ്രാം

6. ​ജീ​ര​കം - 30 ഗ്രാം

7. ​ഉ​ലു​വ - 50 ഗ്രാം

8. ​ഏ​ല​ക്ക - 10 എ​ണ്ണം

9. ശ​ർ​ക്ക​ര - 500 ഗ്രാം

10. ​നാ​ളി​കേ​രം - ഒ​രെ​ണ്ണം ചു​ര​ണ്ടി​യ​ത്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​ ചേ​രു​വ​ക​ൾ പ്ര​ത്യേ​കം പ്ര​ത്യേ​കം, ചു​വ​ക്കെ ​വ​റു​ത്ത് ആ​റി​യ​ശേ​ഷം ത​രു​ത​രു​പ്പാ​യി പൊ​ടി​ക്കു​ക. നാ​ളി​കേ​രം ജ​ലാം​ശം പോ​കു​ന്ന​തുവ​രെ ചൂ​ടാ​ക്കു​ക. ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ച് ക​മ്പി പാ​കം ആ​കു​മ്പോ​ൾ പൊ​ടി​യി​ലേ​ക്ക് ഒ​ഴി​ച്ച് വ​ലി​യ നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamkarkidakam specialHealthy#recipestraditionalKerala
News Summary - Delicious and healthy curry dishes
Next Story