Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇതിനെ ഇഡ്ഡലി എന്ന് വിളിക്കരുത്’; ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലിയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്

text_fields
bookmark_border
Idli
cancel
camera_alt

ഇഡ്ഡലി

രണ്ട് വ്യത്യസ്ത വിഭവങ്ങൾ ഒന്നിച്ച് ചേർത്ത് പരീക്ഷിക്കുമ്പോൾ ചിലപ്പോൾ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തുന്നത്. അത്തരത്തിലൊരു വിചിത്രമായ ഫുഡ് കോമ്പിനേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി.

ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ 'Swish' ആണ് ഈ പുതിയ വിഭവം അവതരിപ്പിച്ചത്. വംശ് എന്ന് പേരുള്ള ഒരു ഉപയോക്താവ് ഇത് എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചയായത്. ‘ഇതിന് കുറഞ്ഞത് 20 വർഷം ജയിൽ ശിക്ഷ നൽകണം’ എന്ന തമാശ കലർന്ന കുറിപ്പോടെയാണ് അദ്ദേഹം കമ്പനിയെ ടാഗ് ചെയ്തത്. പിന്നാലെ ഭക്ഷണപ്രേമികൾ രണ്ട് ചേരിയായി തിരിഞ്ഞ് വാദപ്രതിവാദങ്ങളുമായി രംഗത്തെത്തി.

പുളിപ്പിച്ച അരിയും ഉഴുന്നും കൊണ്ട് ഉണ്ടാക്കുന്ന മൃദുവായ, ആവിയിൽ വേവിച്ചെടുക്കുന്ന ദക്ഷിണേന്ത്യൻ വിഭവമാണ് ഇഡ്ഡലി. സാധാരണയായി സാമ്പാറും ചട്നിയും ചേർന്നാണ് ഇത് കഴിക്കാറ്. എന്നാൽ Swishന്റെ പുതിയ പതിപ്പിൽ ഇഡ്ഡലിക്കുള്ളിൽ ബട്ടർ ചിക്കൻ നിറച്ചിരിക്കുകയാണ്. ഇത് കണ്ടതോടെ പലർക്കും ദേഷ്യം അടക്കാനായില്ല.

‘ഓ.. മുട്ട ദോശയായിരുന്നു ആദ്യത്തെ ഇര, ഇപ്പോൾ ഇഡ്ഡലിയും’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്ത് വേണമെങ്കിലും വിളിച്ചോ, പക്ഷെ ഇഡ്ഡലിയുടെ പേര് ഉപയോഗിക്കരുത് എന്ന് മറ്റൊരാൾ പ്രതികരിച്ചു. ഫയറിങ് സ്ക്വാഡ് വെച്ച് വെടിവെക്കണം എന്നും വരെ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇഡ്ഡലി പോലുള്ള പരമ്പരാഗത വിഭവങ്ങളെ ഇങ്ങനെ നശിപ്പിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

എന്നാൽ ഇത് പരീക്ഷിച്ചു നോക്കിയ ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുമുണ്ട്. ഇത് ശരിക്കും രുചികരമാണ്" എന്നായിരുന്നു ഇത് കഴിച്ച ഒരാളുടെ പ്രതികരണം. നിങ്ങൾ ഇതുവരെ സ്റ്റഫ്ഡ് ഇഡ്ഡലി കഴിച്ചിട്ടില്ലെങ്കിൽ അത് ആശങ്കാജനകമാണ് എന്ന് മറ്റൊരാൾ കുറിച്ചു. ഇത് വെറും ചിക്കൻ സ്റ്റഫ്ഡ് ബാവോ ബൺ പോലെയാണ്.

നിങ്ങൾ വെറുതെ വിധിക്കുന്നു. ഇത് രുചികരമായി തോന്നുന്നു. ദോശയും മാംസവും ഒരുമിച്ച് കഴിക്കാമെങ്കിൽ പിന്നെ ഇഡ്ഡലി എന്തുകൊണ്ട് പാടില്ല?" എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ന്യായമായ ചോദ്യം. അങ്ങനെ ബട്ടർ ചിക്കൻ സ്റ്റഫ്ഡ് ഇഡ്ഡലി സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികൾക്കിടയിൽ പുതിയ ചർച്ചക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Butter Chicken Idli Sparks Online Debate
Next Story