Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightതെഹ്റാഞ്ജലസ്; ഇറാൻ...

തെഹ്റാഞ്ജലസ്; ഇറാൻ ആരാധകരുടെ ബേസ് ക്യാമ്പ്

text_fields
bookmark_border
തെഹ്റാഞ്ജലസ്; ഇറാൻ ആരാധകരുടെ ബേസ് ക്യാമ്പ്
cancel
camera_alt

തെ​ഹ്റാ​ഞ്ജ​ല​സി​ലെ പേ​ർ​ഷ്യ​ൻ സ്ക്വ​യ​ർ

ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ഒ​റ്റ​പ്പെ​ട്ട ടീം ​ഇ​റാ​നാ​യി​രി​ക്കാം. ഫു​ട്ബാ​ള​ല്ല പ​ക്ഷേ അ​തി​നു കാ​ര​ണം. ത​ങ്ങ​ളു​ടെ രാ​ജ്യ​വും ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യ യു.​എ​സ്.​എ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സം​ഘ​ർ​ഷ​ങ്ങ​ളാ​ണ്. ഒ​രു വേ​ള ലോ​ക​ക​പ്പി​നു​വ​രെ ഉ​ണ്ടാ​യേ​ക്കി​ല്ല എ​ന്നു ക​രു​തി​യി​രു​ന്ന ടീം ​ആ ദു​ർ​വി​ധി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ൾ യു.​എ​സി​ൽ നേ​രി​ടു​ന്ന​തും മ​റ്റൊ​രു ടീ​മി​നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ന്നെ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ഗ്രൂ​പ് മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ ലോ​ക​ക​പ്പ് സം​ഘാ​ട​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​യ്ക്കു​രാ​മാ​നം ഇ​റാ​ന് ടീം ​ബേ​സ് ക്യാ​മ്പാ​യ മെ​ക്സി​കോ​യി​ലെ ടി​ജു​വാ​ന​യി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി വ​ന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ബ​സ് യാ​ത്ര​യാ​യി​രു​ന്നു അ​ത്. മൈ​താ​ന​ത്തി​നു​പു​റ​ത്ത് ഇ​ങ്ങ​നെ പ​ല​വി​ധ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഇ​റാ​ന് പ​ക്ഷേ മ​റ്റു പ​ല ടീ​മു​ക​ൾ​ക്കു​മി​ല്ലാ​ത്ത ഒ​ന്ന് യു.​എ​സി​ൽ സ്വ​ന്ത​മാ​യു​ണ്ട്- സ്വ​ന്ത​മാ​യി ഒ​രു പ്ര​ദേ​ശം. പേ​ര് തെ​ഹ്റാ​ഞ്ജ​ല​സ്!

പേ​രു സൂ​ചി​പ്പി​ക്കു​ന്ന പോ​ലെ ലോ​സ് ആ​ഞ്ജ​ല​സ്, തെ​ഹ്റാ​ൻ എ​ന്നീ ര​ണ്ടു വാ​ക്കു​ക​ളു​ടെ മി​ശ്ര​ണ​മാ​ണ് തെ​ഹ്റാ​ഞ്ജ​ല​സ്. ഇ​റാ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ തെ​ഹ്റാ​നും യു.​എ​സ് ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ജ​ല​സും ചേ​ർ​ത്തു​ള്ള പോ​ട്ട്മാ​ൻ​ടോ (portmanteau) വാ​ക്ക്. ഇ​റാ​നു പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം ഇ​റാ​നി​യ​ൻ വം​ശ​ജ​രു​ള്ള ലോ​ക​ന​ഗ​ര​മാ​ണ് ലോ​സ് ആ​ഞ്ജ​ല​സ്. ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം മു​ത​ൽ ഏ​ഴു ല​ക്ഷം ഇ​റാ​ൻ​കാ​ർ ലോ​സ് ആ​ഞ്ജ​ല​സി​ലും സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ലു​മാ​യു​ണ്ട് എ​ന്നാ​ണ് ക​ണ​ക്ക്. ഇ​റാ​നി​യ​ൻ വം​ശ​ജ​രു​ടെ വ​ൻ​തോ​തി​ലു​ള്ള ഈ ​കു​ടി​യേ​റ്റം ലോ​സ് ആ​ഞ്ജ​ല​സി​ലെ വെ​സ്റ്റ്‌​വു​ഡ് പോ​ലെ​യു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​യി​ട്ടു​ണ്ട്. പേ​ർ​ഷ്യ​ൻ പേ​രു​ക​ളു​ള്ള ഷോ​പ്പി​ങ് മാ​ളു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളു​മാ​യി തെ​ഹ്റാ​ൻ തെ​രു​വു​ക​ളി​ലെ​ത്തി​യ പ്ര​തീ​തി. തെ​ഹ്റാ​ഞ്ജ​ല​സ് എ​ന്ന പേ​രു വ​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ. ലി​റ്റി​ൽ ഇ​റാ​ൻ, ലി​റ്റി​ൽ പേ​ർ​ഷ്യ എ​ന്നി​വ​യാ​ണ് മ​റ്റു വി​ശേ​ഷ​ണ​ങ്ങ​ൾ.

ബ്രി​ങ് യു​വ​ർ ഓ​ൺ ബാ​ബ

ലോ​ക​ക​പ്പി​ൽ ഇ​റാ​ൻ ടീ​മി​ന്റെ ബേ​സ് ക്യാ​മ്പ് മെ​ക്സി​കോ​യി​ലാ​ണെ​ങ്കി​ലും അ​വ​രു​ടെ ആ​രാ​ധ​ക​രു​ടെ ബേ​സ് ക്യാ​മ്പ് തെ​ഹ്റാ​ഞ്ജ​ല​സാ​ണ്. ലോ​ക​ക​പ്പ് ആ​വേ​ശം തെ​ഹ്റാ​ഞ്ജ​ല​സി​നെ​യും ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് അ​വി​ടെ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. അ​തി​നു പ്ര​ധാ​ന കാ​ര​ണം ഇ​റാ​ൻ ദേ​ശീ​യ ടീ​മി​ന്റെ സാ​ന്നി​ധ്യം ത​ന്നെ. ടീം ​മെ​ല്ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​റാ​ൻ ടീം ​ആ​ദ്യ മ​ത്സ​രം ക​ളി​ച്ച​ത് ന​ഗ​ര​ത്തി​നു ഒ​മ്പ​തു മൈ​ൽ മാ​ത്രം അ​ക​ലെ​യു​ള്ള ഇം​ഗി​ൾ​വു​ഡി​ലാ​ണ്. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ഹ്റാ​ഞ്ജ​ല​സി​ലെ ക​ഫേ​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളു​മെ​ല്ലാം മ​ത്സ​രം കാ​ണാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള വാ​ച്ച് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​റാ​നി​ലെ നി​ല​വി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തോ​ട് വി​യോ​ജി​പ്പു​ള്ള​വ​ർ തെ​ഹ്റാ​ഞ്ജ​ല​സി​ൽ ഏ​റെ​യു​ണ്ടെ​ങ്കി​ലും അ​വ​രി​ൽ പ​ല​രും ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​നെ ആ ​ക​ണ്ണി​ലൂ​ടെ കാ​ണു​ന്നി​ല്ല. മ​ന​സ്സി​ല്ലാ​മ​ന​സ്സോ​ടെ ത​ങ്ങ​ൾ​ക്കു വി​ട്ടു​പോ​രേ​ണ്ടി​വ​ന്ന മ​ണ്ണി​ന്റെ മ​ണം പേ​റു​ന്ന​വ​രാ​ണ് അ​വ​ർ​ക്ക് മെ​ഹ്ദി ത​രേ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം. ​ടീം അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ അ​നു​ഭ​വി​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ൽ അ​വ​ർ​ക്കു സ​ഹ​താ​പ​വു​മു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു​രാ​ത്രി 12.30ന് ​ഇ​റാ​ൻ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​രം ക​ളി​ക്കു​ന്ന​തും ഇം​ഗി​ൾ​വു​ഡി​ൽ ത​ന്നെ. ലോ​ക പി​തൃ​ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന ആ ​മ​ത്സ​ര​ത്തി​ന് ആ​ളെ​ക്കൂ​ട്ടാ​ൻ തെ​ഹ്റാ​ഞ്ജ​ല​സി​ലെ ഒ​രു ക​ഫേ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ ഇ​ങ്ങ​നെ- BYOB. ബ്രി​ങ് യു​വ​ർ ഓ​ൺ ബാ​ബ (നി​ങ്ങ​ളു​ടെ പി​താ​വി​നെ​യും കൂ​ട്ടി ക​ളി കാ​ണാ​ൻ വ​രൂ) എ​ന്ന​തു​ത​ന്നെ.

കാ​ർ​പ​റ്റും പ​നി​നീ​ർ പൂ​ക്ക​ളും

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളാ​ൽ രാ​ജ്യാ​ന്ത​ര ന​യ​ത​ന്ത്ര​രം​ഗ​ത്ത് പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന ഇ​റാ​ന്റെ ഏ​റ്റ​വും വ​ലി​യ സൗ​ഹൃ​ദ ത​ന്ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫു​ട്ബാ​ൾ. പ​ക്ഷേ, അ​തി​ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ന്ത​ല്ല; പ്ര​ശ​സ്ത​മാ​യ പേ​ർ​ഷ്യ​ൻ കാ​ർ​പ​റ്റു​ക​ളാ​ണ്. ത​ങ്ങ​ൾ സൗ​ഹാ​ർ​ദം ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പ്ര​ത്യേ​കം നി​ർ​മി​ച്ച കാ​ർ​പ​റ്റു​ക​ൾ ന​ൽ​കു​ക എ​ന്ന​ത് ഇ​റാ​ന്റെ രീ​തി​യാ​ണ്. ഫു​ട്ബാ​ൾ ലോ​ക​ത്ത് ആ​ദ്യ​മാ​യി ഇ​റാ​നി​യ​ൻ കാ​ർ​പ​റ്റ് ല​ഭി​ച്ച​ത് ഫ്രാ​ൻ​സ് താ​രം സി​ന​ദി​ൻ സി​ദാ​നാ​ണ്. 1998 ലോ​ക​ക​പ്പ് കാ​ല​ത്ത് അ​ന്ന​ത്തെ ഫി​ഫ പ്ര​സി​ഡ​ന്റാ​യി​രു​ന്ന സെ​പ്പ് ബ്ലാ​റ്റ​ർ വ​ഴി​യാ​ണ് സി​ദാ​ന് കാ​ർ​പ​റ്റ് സ​മ്മാ​നി​ച്ച​ത്. ഇ​റാ​ന്റെ ആ​ദ്യ ലോ​ക​ക​പ്പാ​യി​രു​ന്നു അ​ത്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​യ അ​മേ​രി​ക്ക​ക്കെ​തി​രെ അ​ഭി​മാ​ന ജ​യം നേ​ടി ഇ​റാ​ൻ ഫ്രാ​ൻ​സ് ലോ​ക​ക​പ്പി​നെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. അ​ന്നു പ​ക്ഷേ മ​ത്സ​ര​ത്തി​നു​മു​മ്പ് കാ​ർ​പ​റ്റ‌​ല്ല ഇ​റാ​ൻ താ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ക​ളി​ക്കാ​ർ​ക്കു ന​ൽ​കി​യ​ത്- വെ​ള്ള പ​നി​നീ​ർ പൂ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranTehranlos angelsUSAFIFA World Cup 2026
News Summary - Tehrangeles: The Vibrant Iranian Base Camp in the Heart of the USA
Next Story