സ്വിറ്റ്സർലൻഡിന് അൽജീരിയൻ ടെസ്റ്റ്
text_fieldsവാൻകൂവർ: ലോകകപ്പ് റൗണ്ട് ഓഫ് 32ൽ സ്വിറ്റ്സർലൻഡും അൽജീരിയയും മുഖാമുഖം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 8.30നാണ് മത്സരം. ഖത്തറിനോട് 1-1 സമനില വഴങ്ങിയെങ്കിലും ബോസ്നിയ-ഹെർസഗോവിനയെ 4-1നും കാനഡയെ 2-1നും തോൽപിച്ച് ഗ്രൂപ് ബി ജേതാക്കളായാണ് സ്വിസ് സംഘം കടന്നത്. തുടർച്ചയായ നാലാം തവണയും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടാനാണ് ഇവരുടെ ശ്രമം. മറുവശത്ത്, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ വിജയം തേടിയാണ് അൽജീരിയ ഇറങ്ങുന്നത്. സ്വിറ്റ്സർലൻഡിനെ ലോകകപ്പിലടക്കം പരിശീലിപ്പിച്ച വ്ലാദിമിർ പെറ്റ്കോവിചാണ് നിലവിൽ അൽജീരിയൻ കോച്ച്. രണ്ടുതവണ മാത്രമാണ് സ്വിറ്റ്സർലൻഡും അൽജീരിയയും ഏറ്റുമുട്ടിയത്. 1983ലും ’86ലും. രണ്ടിലും സ്വിസ് ജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

