മുഹമ്മദ് സലാഹ് ആദ്യ ഇലവനിൽ; ജീവന്മരണ പോരാട്ടത്തിന് ഈജിപ്തും ആസ്ട്രേലിയയും
text_fieldsമുഹമ്മദ് സലാഹ്
ഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32ൽ ആസ്ട്രേലിയയെ നേരിടാനിരിക്കുന്ന ഈജിപ്തിന്‍റെ ആദ്യ ഇലവനിൽ സൂപ്പർതാരം മുഹമ്മദ് സലാഹും. ഇറാനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ 34കാരന്‍റെ ഫിറ്റ്നസിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പുതു ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടാണ് സോക്കറൂസ് ഡാലസ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ഇതിനുമുമ്പ് രണ്ട് തവണ ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ടെങ്കിലും നോക്കൗട്ടിൽ വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടില്ല. 2006-ൽ ഇറ്റലിയോടും 2022-ൽ അർജന്റീനയോടും പൊരുതിയാണ് ആസ്ട്രേലിയ കീഴടങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും ബെൽജിയം, ഇറാൻ എന്നിവരുമായി സമനില വഴങ്ങുകയും ചെയ്ത ഈജിപ്ത് ഇതുവരെ ടൂർണമെന്റിൽ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് ടീമുകളും തങ്ങളുടെ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് വിജയത്തിനായി പോരാടുമ്പോൾ ഡാലസിൽ കടുത്ത പോരാട്ടമാണ് ഫുട്ബാൾ ലോകം പ്രതീക്ഷിക്കുന്നത്.
ജയിക്കുന്നവർ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടും. അർജന്‍റീന-കേപ് വെർഡെ മത്സരത്തിലെ വിജയികളെയാണ് അവസാന 16ൽ നേരിടുക. ഈജിപ്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് നോക്കൗട്ട് മത്സരമാണിത്. ഇതിനു മുമ്പ് 1934ലെ ലോകകപ്പിലാണ് നോക്കൗട്ട് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

