Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightബെ​ൽ​ജി​യ​ത്തി​ന്...

ബെ​ൽ​ജി​യ​ത്തി​ന് ഇ​റാ​ന്റെ ഹു​ർ​മു​സ് ബ്ലോ​ക്ക്

text_fields
bookmark_border
ബെ​ൽ​ജി​യ​ത്തി​ന് ഇ​റാ​ന്റെ  ഹു​ർ​മു​സ് ബ്ലോ​ക്ക്
cancel

ലോ​സ് ആ​ഞ്ജ​ല​സ്: ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ഇ​റാ​ൻ തീ​ർ​ത്ത ‘ഹു​ർ​മു​സ് ബ്ലോ​ക്ക് ലോ​ക​ക​പ്പ് ഗ്രൂ​പ് ജി ​പോ​രാ​ട്ട​ങ്ങ​ളു​ടെ ആ​വേ​ശം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ട്ടി. ആ​ദ്യ ജ​യം തേ​ടി ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ബെ​ൽ​ജി​യ​ത്തെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ക്കു​ക​യാ​യി​രു​ന്നു പേ​ർ​ഷ്യ​ക്കാ​ർ. ലോ​സ് ആ​ഞ്ജ​ല​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ച്ച​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ​വും മ​നോ​ഹ​ര​മാ​യ ടാ​ക്റ്റി​ക്ക​ൽ ഗെ​യി​മും കൊ​ണ്ട് റെ​ഡ് ഡെ​വി​ൾ​സി​നെ ഇ​റാ​ൻ വി​റ​പ്പി​ച്ചു. ഈ​ജി​പ്ത് (4) ന​യി​ക്കു​ന്ന ഗ്രൂ​പ്പി​ൽ ഇ​റാ​നും ബെ​ൽ​ജി​യ​വും ര​ണ്ടു​വീ​തം പോ​യ​ന്റു​മാ​യി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​റാ​ന് ഇ​നി ഈ​ജി​പ്തി​നെ​യും ബെ​ൽ​ജി​യ​ത്തി​ന് ന്യൂ​സി​ല​ൻ​ഡി​നെ​യും നേ​രി​ടാ​നു​ണ്ട്.

മ​ത്സ​ര​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ബെ​ൽ​ജി​യം പ​ന്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. കെ​വി​ൻ ഡി ​ബ്രൂ​യി​നും യൂ​റി ടൈ​ല​മാ​ൻ​സും മ​ധ്യ​നി​ര​യി​ൽ നി​ന്ന് ക​ളി മെ​ന​ഞ്ഞ​പ്പോ​ൾ, ബെ​ൽ​ജി​യ​ൻ മു​ന്നേ​റ്റ നി​ര ഇ​റാ​ൻ ബോ​ക്സി​ലേ​ക്ക് പ​ല​ത​വ​ണ ഇ​ര​ച്ചു​ക​യ​റി. എ​ന്നാ​ൽ, ഇ​റാ​ൻ ഗോ​ൾ​കീ​പ്പ​ർ അ​ലി​റ​സ ബെ​യ്‌​റ​ൻ​വാ​ന്റി​ന്റെ മി​ന്നു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ഇ​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​ർ നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​ട്ടും ഇ​റാ​ൻ പ​ത​റാ​തെ പി​ടി​ച്ചു​നി​ന്നു. കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലൂ​ടെ ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധ​ത്തി​ന് പ​ല​പ്പോ​ഴും ഭീ​ഷ​ണി​യാ​കാ​നും അ​വ​ർ​ക്കാ​യി. 25ാം മി​നി​റ്റി​ൽ ഇ​റാ​ന് അ​നു​കൂ​ല​മാ​യി ഫ്രീ ​കി​ക്ക്. നേ​രി​ട്ട് ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നു​പ​ക​രം ക്യാ​പ്റ്റ​ൻ ഇ​ഹ്സാ​ൻ ഹാ​ജ്സാ​ഫി പെ​നാ​ൽ​റ്റി ബോ​ക്സി​ന്റെ അ​രി​കി​ൽ നി​ന്നി​രു​ന്ന മെ​ഹ്ദി ത​രേ​മി​ക്ക് മി​ക​ച്ച പാ​സ് ന​ൽ​കി. സ്ട്രൈ​ക്ക​റാ​യ ത​രേ​മി പ​ന്ത് നി​യ​ന്ത്രി​ച്ച് തി​രി​ഞ്ഞ് ഗോ​ൾ കീ​പ്പ​ർ തി​ബോ കോ​ർ​ട്ടു​വ​യെ മ​റി​ക​ട​ന്ന് വ​ല​യി​ലെ​ത്തി​ച്ചു. ഇ​റാ​ൻ താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും ഗോ​ൾ ആ​ഘോ​ഷി​ക്ക​വേ വാ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഓ​ഫ് സൈ​ഡ് വി​ധി​വ​ന്നു.

67ാം മി​നി​റ്റി​ൽ ക​ളി ബെ​ൽ​ജി​യ​ത്തി​ന് കൈ​വി​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ത​രേ​മി​യെ ഫൗ​ൾ ചെ​യ്ത​തി​ന് ബെ​ൽ​ജി​യ​ൻ ഡി​ഫ​ൻ​ഡ​ർ ന​ഥാ​ൻ എ​ൻ​ഗോ​യി​ക്ക് റ​ഫ​റി നേ​രി​ട്ട് ചു​വ​പ്പു​കാ​ർ​ഡ് ന​ൽ​കി. പ​ത്തു​പേ​രാ​യി ബെ​ൽ​ജി​യം ചു​രു​ങ്ങി​യ​തോ​ടെ ഇ​റാ​ൻ കൂ​ടു​ത​ൽ ആ​ക്ര​മ​ണോ​ത്സു​ക​രാ​യി. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ബെ​ൽ​ജി​യ​ത്തി​ന്‍റെ ഡോ​ഡി ലു​കേ​ബാ​ക്കി​യോ​യും മാ​റ്റി​യാ​സ് ഫെ​ർ​ണാ​ണ്ട​സ്-​പാ​ർ​ഡോ​യും ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും ഇ​റാ​ൻ ഗോ​ൾ​മു​ഖം വി​ട്ടു​കൊ​ടു​ത്തി​ല്ല. റൊ​മേ​ലു ലു​ക്കാ​ക്കു, കെ​വി​ൻ ഡി ​ബ്രൂ​യി​ൻ, ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​റ​ക്കി​യ ബെ​ൽ​ജി​യം 68 ശ​ത​മാ​നം സ​മ​യ​വും പ​ന്ത് കൈ​വ​ശം വെ​ച്ച് 22 ത​വ​ണ ഗോ​ളി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ഇ​റാ​ന്റെ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranbelgiumdrawbelgium team2026 Football World CupFIFA World Cup 2026
News Summary - Iran Holds Strong: Belgium Held to a Gritty Goalless Draw
Next Story