Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightരണ്ട് ഗോൾ വീതമടിച്ച്...

രണ്ട് ഗോൾ വീതമടിച്ച് ഇറാനും ന്യൂസിലൻഡും; ആവേശപ്പോരാട്ടം സമനിലയിൽ

text_fields
bookmark_border
രണ്ട് ഗോൾ വീതമടിച്ച് ഇറാനും ന്യൂസിലൻഡും; ആവേശപ്പോരാട്ടം സമനിലയിൽ
cancel

ലോ​സ് ആ​ഞ്ജ​ല​സ് (യു.​എ​സ്): ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഗ്രൂ​പ് ജി ​മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇ​റാ​നും ന്യൂ​സി​ല​ൻ​ഡും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു​ടീ​മു​ക​ളും ര​ണ്ട് വീ​തം ഗോ​ളു​ക​ൾ നേ​ടി​യ മ​ത്സ​ര​ത്തി​ൽ, ര​ണ്ടു​ത​വ​ണ പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ് ഇ​റാ​ൻ തി​രി​ച്ചെ​ത്തി​യ​ത്. ലി​ജ ജ​സ്റ്റ് ന്യൂ​സി​ല​ൻ​ഡി​നാ​യി ഇ​ര​ട്ട ഗോ​ൾ നേ​ടി. റ​മീ​ൻ റെ​സ​യാ​നും (32) മു​ഹ​മ്മ​ദ് മൊ​ഹെ​ബി​യും (64) ആ​യി​രു​ന്നു ഇ​റാ​ന്റെ സ്കോ​റ​ർ​മാ​ർ.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ 20ാം സ്ഥാ​ന​ക്കാ​രാ​യ ഇ​റാ​ൻ, 85ാമ​തു​ള്ള എ​തി​രാ​ളി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും ക​ളം നി​റ​ഞ്ഞു​ക​ളി​ച്ച​ത് ‘ഓ​ൾ വൈ​റ്റ്‌​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന്യൂ​സി​ല​ൻ​ഡ് താ​ര​ങ്ങ​ളാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ന്യൂ​സി​ല​ൻ​ഡ് മു​ന്നി​ലെ​ത്തി. ക്യാ​പ്റ്റ​ൻ ക്രി​സ് വു​ഡ് ന​ൽ​കി​യ പാ​സ് സ്വീ​ക​രി​ച്ച് ജ​സ്റ്റ് പ​ന്ത് ഇ​റാ​ന്റെ വ​ല​യി​ലാ​ക്കി. 32ാം മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ ഉ​ണ്ടാ​യ ഒ​രു കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നൊ​ടു​വി​ൽ റെ​സ​യാ​ൻ മ​നോ​ഹ​ര​മാ​യ ഒ​രു ചി​പ്പ് ഷോ​ട്ടി​ലൂ​ടെ ഇ​റാ​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ര​ണ്ടാം പ​കു​തി​യി​ൽ വു​ഡും ജ​സ്റ്റും വീ​ണ്ടും ഒ​ന്നി​ച്ചു. വു​ഡ് ന​ൽ​കി​യ ബാ​ക്ക്-​പാ​സ് സ്വീ​ക​രി​ച്ച് ജ​സ്റ്റ് ര​ണ്ടാം ഗോ​ൾ നേ​ടി. ഇ​തോ​ടെ ലോ​ക​ക​പ്പി​ൽ ഒ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ന്യൂ​സി​ല​ൻ​ഡ് താ​ര​മാ​യി ജ​സ്റ്റ്. എ​ന്നാ​ൽ, ഇ​റാ​ൻ വി​ട്ടു​കൊ​ടു​ത്തി​ല്ല. ആ​ദ്യ ഗോ​ൾ നേ​ടി​യ റെ​സ​യാ​ൻ ബോ​ക്സി​ലേ​ക്ക് ന​ൽ​കി​യ മി​ക​ച്ചൊ​രു ക്രോ​സ്, മൊ​ഹെ​ബി ത​ല​കൊ​ണ്ട് ഇ​ടി​ച്ച് ഗോ​ളാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranFootball NewsNew Zealand.Iran football teamFIFA World Cup 2026
News Summary - Iran and New Zealand Share Spoils in Thrilling 2-2 World Cup Draw
Next Story