ലോകകപ്പ് 2026: മൂന്നാം സ്ഥാനക്കാരുടെ നോക്കൗട്ട് യോഗ്യത എന്തെല്ലാം? മാനദണ്ഡങ്ങൾ ഇവയാണ്
text_fieldsയു.എസ്.എ : 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ, ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഇപ്പോഴും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ അവസരമുണ്ട്. ടൂർണമെന്റിലെ 12 ഗ്രൂപ്പുകളിൽ നിന്നും മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കാണ് നോക്കൗട്ട് പ്രവേശനത്തിന് അർഹത ലഭിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ടിലെത്തിയതിന് പുറമെയാണിത്. 12 ഗ്രൂപ്പുകളിൽ നിന്നും മൂന്നാം സ്ഥാനത്തെത്തിയ ടീമുകളെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യും. ഇതിൽ ഏറ്റവും മുന്നിലെത്തുന്ന എട്ട് ടീമുകൾ നോക്കൗട്ടിലേക്ക് യോഗ്യത നേടും. ആകെ ലഭിച്ച പോയിന്റുകൾ, ഗോൾ വ്യത്യാസം, ആകെ സ്കോർ ചെയ്ത ഗോളുകൾ, ടീം കോൺഡക്റ്റ് സ്കോർ (യല്ലോ/റെഡ് കാർഡുകൾ കണക്കാക്കി), ഫിഫ വേൾഡ് റാങ്കിങ് എന്നിവയെല്ലാം റാങ്കിങ് തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഒരു ഗ്രൂപ്പിലെ ടീമുകൾ പോയിന്റിൽ തുല്യരായാൽ ടീമുകൾ തമ്മിലുള്ള നേർക്കുനേർ മത്സരങ്ങളിലെ പോയിന്റുകൾ, മത്സരങ്ങളിലെ ഗോൾ വ്യത്യാസം, നേടിയ ഗോളുകൾ എന്നീ നിയമങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിലും സമനില തുടരുകയാണെങ്കിൽ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലെയും മൊത്തം ഗോൾ വ്യത്യാസം, ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലെയും മൊത്തം ഗോളുകൾ, ടീം കോൺഡക്റ്റ് സ്കോർ, ഫിഫ വേൾഡ് റാങ്കിങ് എന്നിവ പരിഗണിച്ചായിരിക്കും ഫലം നിർണ്ണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

