നദികളില്ലാത്ത രാജ്യങ്ങൾ? അതിജീവനമെങ്ങനെ
text_fieldsന്യൂഡൽഹി: ഒട്ടുമിക്ക രാജ്യങ്ങളുടെയും ജീവനാഡി എന്നത് നദികളാണ്. എന്നാൽ ലോകത്ത് ഈ 18 രാഷ്ട്രങ്ങളിൽ നദികളില്ലെന്ന് എത്ര പേർക്കറിയാം. പിന്നെ ഇവർ എങ്ങനെയാണ് അതിജീവിക്കുന്നത്?
നദികളില്ലാത്തതിനാൽ ഭൂഗർഭ ജലവും ഇറക്കുമതി ചെയ്യുന്ന ജലത്തെയും മഴ വെള്ളത്തെയും ആശ്രയിച്ചാണ് ഇവിടങ്ങളിൽ കാര്യങ്ങൾ നടക്കുന്നത്.
ആഫ്രിക്കയിലെയും യൂറോപ്പിലെയും നദികളില്ലാത്ത രാജ്യങ്ങൾ
ആഫ്രിക്കയിലും ലിബിയയിലും ജിബൂട്ടിയിലും മരുഭൂപ്രദേശമായതിനാൽ സ്ഥിരമായി ഒഴുകുന്ന നദികളില്ല. യൂറോപ്പിൽ മാൾട്ട, മൊണാക്കോ, വത്തിക്കാൻ സിറ്റി എന്നിവിടങ്ങളിലും നദികളില്ല. കുറഞ്ഞ മഴ ലഭ്യതയും നദികൾക്ക് രൂപപ്പെടാനുള്ള സ്ഥല പരിമിതിയുമാണ് നദികൾ ഇല്ലാത്തതിനു കാരണം.
ഓഷ്യാനയിലെയും കരീബിയയിലെയും ദ്വീപ് രാഷ്ട്രങ്ങൾ
മാലിദ്വീപ്, കിരിബാട്ടി, മാർഷ്യൽ ദ്വീപ്, നൗറു, ടോങ്ക, തുലവ് എന്നീ ദ്വീപ് രാഷ്ട്രങ്ങളിലും സ്ഥിരമായി ഒഴുകുന്ന നദികളില്ല. ഇവയും മഴ വെള്ള സംഭരണികളെയും ഭൂഗർഭ ജലത്തെയുമൊക്കെയാണ് ആശ്രയിക്കുന്നത്.
മിഡിൽ ഈസ്റ്റ്
സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ ഖത്തർ, ബഹറൈൻ, ഒമാൻ, യെമൻ രാജ്യങ്ങളിൽ നദികളില്ല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ മരുഭൂവിലൂടെ നദി ഒഴുകിയിരുന്നുവെങ്കിലും ഇന്ന് വരണ്ട ഭൂമിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

