Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഫറസാൻ ദ്വീപ് മേഖലയിൽ...

ഫറസാൻ ദ്വീപ് മേഖലയിൽ അപൂർവയിനം തിമിംഗലത്തെ കണ്ടെത്തി

text_fields
bookmark_border
ഫറസാൻ ദ്വീപ്
cancel
camera_alt

ഫറസാൻ ദ്വീപ് മേഖലയിൽ കണ്ടെത്തിയ ‘ബ്രൈഡി തിമിംഗലം’


റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഫറസാൻ ദ്വീപുകളുടെ സംരക്ഷിത മേഖലയിൽ അപൂർവയിനം ബ്രൈഡി തിമിംഗലങ്ങളെ തുടർച്ചയായി കണ്ടെത്തിയതായി ദേശീയ വന്യജീവി വികസന കേന്ദ്രം അറിയിച്ചു. മേഖലയിൽ നടത്തുന്ന പതിവ് സമുദ്ര നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇവയുടെ കണ്ടെത്തൽ.

ഈ കണ്ടെത്തൽ സമുദ്രജീവികളുടെ സാന്നിധ്യവും അവയുടെ സഞ്ചാരപാതകളും കൂടുതൽ അടുത്തറിയാൻ ഗവേഷകർക്ക് സഹായകമാകും. കൂടാതെ, വന്യജീവി വിനോദസഞ്ചാരത്തിെൻറ ഭാഗമായി സീസണൽ സമുദ്രജീവി കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് വഴിതുറക്കും.

ഈ മാസം 18ന് ഫറസാൻ സംരക്ഷിത മേഖലയുടെ പടിഞ്ഞാറുള്ള ‘ഖോർ സഫാഫി’ന് സമീപം നടത്തിയ തീരദേശ നിരീക്ഷണത്തിനിടയിലാണ് ഒരു ബ്രൈഡി തിമിംഗലം ഇരതേടുന്നത് വിദഗ്ധ സംഘത്തിെൻറ ശ്രദ്ധയിൽപ്പെട്ടത്. മുൻവർഷങ്ങളിൽ ഈ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളുടെ തുടർച്ചയായാണ് പുതിയ കണ്ടെത്തൽ.

2023 മേയ് മുതൽ 2026 ആഗസ്റ്റ് വരെയുള്ള നിരീക്ഷണഫലങ്ങളും വിവരങ്ങളും വിശകലനം ചെയ്തതിൽ നിന്നും ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ തിമിംഗലങ്ങൾ പ്രദേശത്ത് സജീവമായി എത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് സംരക്ഷിത മേഖലയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ കാണപ്പെടുന്നത്.

തിമിംഗലങ്ങളുടെ വിന്യാസത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് തുടർച്ചയായ നിരീക്ഷണവും ശാസ്ത്രീയ വിവരശേഖരണവും അത്യന്താപേക്ഷിതമാണെന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഫറസാൻ സംരക്ഷിത മേഖലയിൽ ബ്രൈഡി തിമിംഗലങ്ങൾ പതിവായി എത്തുന്നത് ഈ സമുദ്ര മേഖലയുടെ പരിസ്ഥിതി പ്രാധാന്യം വർധിപ്പിക്കുന്നുവെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു.

ആവാസവ്യവസ്ഥയുടെ സ്വാഭാവികതയും സുസ്ഥിരതയും നിലനിർത്തിക്കൊണ്ട് സന്ദർശകർക്ക് ചിട്ടയായ അനുഭവം നൽകാൻ ഈ കണ്ടെത്തലുകൾ സഹായിക്കും. ജീവിവർഗങ്ങൾ, അവ കാണപ്പെടുന്ന കൃത്യമായ സ്ഥലങ്ങൾ, സമയം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരിപാടികൾ രൂപകൽപന ചെയ്യുന്നത്.

ഫറസാൻ ദ്വീപുകളിലെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യമാണ് ഈ നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നത്. സൗദിയുടെ പ്രകൃതിസൗന്ദര്യവും വന്യജീവികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ നേരിട്ട് കാണാനുള്ള അവസരവും ഒരുക്കുന്ന സുസ്ഥിര വിനോദസഞ്ചാര പദ്ധതികളെ കേന്ദ്രം പിന്തുണയ്ക്കുന്നുണ്ട്. സമുദ്രജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വർധിപ്പിക്കുന്നതിനായുള്ള നിരീക്ഷണങ്ങളും വിവരശേഖരണവും തുടരുമെന്നും ഡോ. ഖുർബാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Rare species of humpback whales discovered in the Farasan Islands protected area off the southwest coast of Saudi Arabia
Next Story