Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകൃതിയിലേക്ക് മടങ്ങൂ; പ്രകൃതിഭംഗി ആസ്വദിക്കുന്നവരിൽ ദുശ്ശീലങ്ങൾ കുറയുമത്രേ!

text_fields
bookmark_border
nature
cancel

സസ്യസമ്പന്നതയുമുള്ള മേഖലകളിൽ താമസിക്കുന്നവരിലും പുറത്തിറങ്ങി നിരന്തരം പ്രകൃതിയെ ആസ്വദിക്കുന്നവരിലും മദ്യപാനവും പുകവലിയും കുറയുമെന്ന് പുതിയ പഠനം. ബ്രിട്ടനിലെ എക്സിറ്റർ സർവകലാശാലയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ഗവേഷണ സംഘമാണ് വിവിധ രാജ്യങ്ങളിൽ സർവേകൾ നടത്തി പഠനം നടത്തിയത്.

18 രാജ്യങ്ങളിലായി 18,838 വ്യക്തികളെയാണ് സർവേയിൽ പങ്കെടുപ്പിച്ചത്. അടുക്കളത്തോട്ടങ്ങളും പൂന്തോട്ടങ്ങളുമൊക്കെയുള്ള വീടുകളിൽ താമസിക്കുന്നവരെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പച്ചപ്പുള്ള ഇടങ്ങളിൽ താമസിക്കുന്നവർ പുകവലിക്കാരാകാൻ 13 ശതമാനം കുറവ് സാധ്യതയും മദ്യപാനികളാകാൻ 31 ശതമാനം കുറവ് സാധ്യതയുമാണെന്ന് പഠനം പറയുന്നു. പ്രകൃതിഭംഗി ആസ്വദിക്കുന്നവരിലും ദുശ്ശീലങ്ങൾ കുറയുമത്രേ.

പ്രകൃതിയുമായി സമ്പർക്കം പുലർത്തുമ്പോൾ ആളുകൾക്ക് മദ്യം, നിക്കോട്ടിൻ തുടങ്ങിയ വസ്തുക്കളോടുള്ള ആസക്തി കുറയുമെന്ന് വർധിച്ചുവരുന്ന പഠനങ്ങൾ കാണിക്കുന്നു. മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നുമൊക്കെ മോചനം ആഗ്രഹിക്കുന്നവർക്കായുള്ള ചികിത്സകളിൽ പ്രകൃതി ആശ്വാസമാർഗമാകുമെന്നും പ്രകൃതി മനുഷ്യരെ ശാന്തരാക്കുകയും മദ്യത്തോടും പുകയിലയോടുമുള്ള ആസക്തി കുറക്കുമെന്നും ഗവേഷകർ പറയുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർക്ക് അമിത ആശങ്ക, വിഷാദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

പ്രകൃതിയുമായി ശക്തമായ ബന്ധമുള്ള വ്യക്തികൾക്ക് ഉത്കണ്ഠ കുറയാൻ സാധ്യതയുണ്ട്. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത്, അല്ലെങ്കിൽ പ്രകൃതി ദൃശ്യങ്ങൾ കാണുന്നത് പോലും, സമ്മർദ ഹോർമോണുകളെ കുറക്കുകയും, മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, ഉത്കണ്ഠയുടെ അളവ് കുറക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, പ്രകൃതിയുമായി ശക്തമായ ബന്ധം തോന്നുന്ന ആളുകൾ മിക്കപ്പോഴും സന്തുഷ്ടരായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Living near nature helps reduce bad habits like smoking
Next Story