Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുലാവർഷവും ചതിച്ചു; ഒക്ടോബറിൽ 12 ശതമാനം മഴക്കുറവ്

text_fields
bookmark_border
തുലാവർഷവും ചതിച്ചു; ഒക്ടോബറിൽ 12 ശതമാനം മഴക്കുറവ്
cancel

മ​ല​പ്പു​റം: ഒ​ക്ടോ​ബ​റി​ൽ കേ​ര​ള​ത്തി​ൽ ല​ഭി​ച്ച തു​ലാ​വ​ർ​ഷം സാ​ധാ​ര​ണ​യേ​ക്കാ​ൾ 12 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ വ​കു​പ്പ് (ഐ.​എം.​ഡി) അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ഴോ​ളം ജി​ല്ല​ക​ളി​ൽ മ​ഴ​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി. ഇ​ക്കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് ആ​കെ 269.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത് 306.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​റി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച ഏ​ക ജി​ല്ല വ​യ​നാ​ടാ​ണ്. വ​യ​നാ​ട്ടി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട 212.7 മി​ല്ലി​മീ​റ്റ​റി​ന് പ​ക​രം 267.3 മി​ല്ലി​മീ​റ്റ​ർ ല​ഭി​ച്ചു. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 39 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ടു​ക്കി (26 ശ​ത​മാ​നം), മ​ല​പ്പു​റം (24 ശ​ത​മാ​നം), തൃ​ശൂ​ർ (23 ശ​ത​മാ​നം), എ​റ​ണാ​കു​ളം (22 ശ​ത​മാ​നം), ക​ണ്ണൂ​ർ (20 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​ല ജി​ല്ല​ക​ളി​ലെ കു​റ​വ്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ മാ​ഹി​യി​ൽ ഒ​ക്ടോ​ബ​റി​ൽ ഒ​ട്ടും മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ന​വം​ബ​ർ മൂ​ന്നി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും നാ​ലി​ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Records Rain Deficit
Next Story