Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘ഇനിയൊരു സുബീൻ...

‘ഇനിയൊരു സുബീൻ ഒരിക്കലുമുണ്ടാവില്ല’; പ്രിയ ഗായകന്‍റെ അന്ത്യയാത്രയിൽ അകമ്പടിയായി ആയിരങ്ങൾ

text_fields
bookmark_border
Zubeen Garg
cancel

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ ദുഃ​ഖ​ത്തിലാ​ഴ്ത്തിയ ഗാ​യ​ക​ൻ സു​ബീ​ൻ ​ഗാ​ർ​​ഗി​ന്റെ അന്ത്യകർമത്തിൽ ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ, കേന്ദ്രമന്ത്രി കിരൺ റിജിജു, ഗാർഗിന്റെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മേൽനോട്ടത്തിൽ ഒരുക്കങ്ങളും ആദരാഞ്ജലികളും നടന്നു.

സിം​ഗ​പ്പൂ​രി​ൽ സ്കൂ​ബാ ഡൈ​വി​ങ്ങി​നി​ടെ​യാ​ണ് സു​ബീ​ന്റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം കാ​ണാ​നും അനുശോ​ച​ന​മ​ർ​പ്പി​ക്കാ​നും ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. സോനാപൂരിലെ കാമർകുച്ചി ഗ്രാമത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളും ശവസംസ്കാരവും നടന്നത്. ഒരു തലമുറയെ നിർവചിച്ച ശബ്ദത്തിന് ഹൃദയസ്പർശിയായ വിടവാങ്ങലാണ് നൽകിയത്. സുബീൻ ഗാർഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയക്കാരും ബോളിവുഡ് താരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു.

ലക്ഷക്കണക്കിന് ആരാധകർ അസമിന്റെ പ്രിയപ്പെട്ട ഗായകൻ സുബീൻ ഗാർഗിന് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ നാല് നായ്ക്കളും തിങ്കളാഴ്ച ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ യജമാനന് അന്ത്യോപചാരം അർപ്പിച്ചു. 85 വയസ്സുള്ള അച്ഛനും ഭാര്യ ഗരിമ സൈകിയയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശവസംസ്കാര ചടങ്ങിൽ അനുഗമിച്ചു. ആരാധകർ അദ്ദേഹത്തിന്റെ ഐക്കണിക് ഗാനങ്ങൾ ആലപിച്ചു. അതേസമയം നിരവധി പേർക്ക് ചൂട് കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്തിരുന്നു.

അ​സ​മീ​സ്, ബം​ഗാ​ളി, ഹി​ന്ദി തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ​ഗാ​യ​ക​നാ​ണ് സു​ബീ​ൻ ​ഗാ​ർ​​ഗ്. തി​ങ്ക​ളാ​ഴ്ച​വ​രെ സു​ബീ​ന്റെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കു​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ അ​റി​യി​ച്ചിരുന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നാ​യി ഭോ​ഗേ​ശ്വ​ർ ബ​റു​വ സ്റ്റേ​ഡി​യം ഞാ​യ​റാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ തു​റ​ന്നി​രി​ക്കും. സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കമർകുച്ചി എൻസി ഗ്രാമത്തിൽ സുബീന്റെ മൃതദേഹം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾക്കായി അസമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zubeen Garglast ritesfunaral functionpaying homage
News Summary - zubeen Garg's last rites
Next Story