Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Music Video Screenshot
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightഅഗ്​നി പടർത്തി സംഗീത...

അഗ്​നി പടർത്തി സംഗീത വിഡിയോ; വെറുപ്പിന്‍റെ പ്രത്യയശാസ്​ത്രത്തിന്​ വോട്ട്​ ചെയ്യരുതെന്ന്​ ആഹ്വാനം ചെയ്​ത്​ കലാകാരൻമാർ

text_fields
bookmark_border

കൊൽക്കത്ത: 'നിങ്ങളുടെ എല്ലാ വിശദീകരണങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും പാകിസ്​താനിൽ​' -രാജ്യത്ത്​ പടരുന്ന വിദ്വേഷ രാഷ്​ട്രീയത്തിനെതിരെ വോട്ട്​ രേഖ​െപ്പടുത്തണമെന്ന ആഹ്വാനവുമായി ബംഗാളിലെ ഒരു കൂട്ടം കലാകാരൻമാർ. ഏഴുവർഷമായി രാജ്യത്ത്​ വിതക്കുന്ന വെറുപ്പിന്‍റെ രാഷ്​ട്രീയം അവസാനിപ്പിക്കാൻ ജനങ്ങൾ തങ്ങള​ുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ്​ ആഹ്വാനം. യുവകലാകാരൻമാരും നടൻമാരും മുതിർന്ന താരങ്ങളും അണിനിരക്കുന്ന വിഡിയോയിൽ ജനങ്ങൾ വെറുപ്പ്​ രാഷ്​ട്രീയത്തിനെതിരെ പ്രതികരിക്കരിക്കേണ്ടതിന്‍റെ ആവശ്യകതയും വിവരിക്കുന്നു.

സുഹൃത്തുക്കളും യുവ നടൻമാരുമായ മൂന്നുപേരുടെ മനസിൽ ഉരുത്തിരിഞ്ഞ ആശയമാണ്​ സംഗീത ആൽബമായി പരിണമിച്ചത്​. എതിർത്ത്​ സംസാരിച്ചാൽ തങ്ങളുടെ ഇമേജിനും ഭാവിക്കും കോട്ടം തട്ടുമെന്ന്​ ഭയക്കുന്നവർക്കിടയിൽനിന്നുമാണ്​ ഇത്തരമൊരു വിഡിയോ ഉയർന്നുവന്നതെന്നതാണ്​ ശ്രദ്ധേയം.


മുതിർന്ന നടൻമാരായ പരമ്പ്രത ചാത്തോപാധ്യായ്​, അനിർബെൻ ഭട്ടാചാര്യ, റിദ്ദി സെൻ, ഗായകരായ അനുപം റോയ്​, രൂപാങ്കർ ബാഗ്​ചി എന്നിവരും വിഡിയോയിൽ സാന്നിധ്യം അറിയിക്കുന്നു.'ഞങ്ങൾക്ക്​ ഒരു രാഷ്​ട്രീയ പാർട്ടിയുമായി സഖ്യമില്ല. എന്നാൽ ധ്രുവീകരണത്തിന്​ ശ്രമിക്കുന്ന​ ചില പ്രത്യയശാസ്​ത്രങ്ങളെ എതിർക്കുന്നു. ആ പ്രത്യയ ശാസ്ത്രം രാജ്യത്ത്​ അടിച്ചേൽപ്പിക്കുന്നു. നമ്മുടെ സംസ്​ഥാനത്ത്​ വരുന്ന തെരഞ്ഞെടുപ്പിലൂടെ അതിന്​ ശ്രമിക്കുന്നു. ഈ പ്രത്യയ ശാസ്ത്രത്തെ എതിർക്കണമെന്ന്​ ഞങ്ങൾ ജനങ്ങളോട്​ അഭ്യർഥിക്കുകയാണ്​' പര​മ്പ്രത ചാത്തോപാധ്യായ ടെലഗ്രാഫിനോട്​ പറഞ്ഞു.

ഇത്തരമൊരു സംഗീത ആൽബം ചെയ്യുന്നതിന്‍റെ വരും വരായ്​കകൾ അറിയാം. എങ്കിലും വൈകുന്നതിന്​ മുമ്പ്​ അത്​ ഏറ്റെടുക്കണമായിരുന്ന​ുവെന്ന്​ അഭിനേതാക്കൾ പറഞ്ഞു. ഒരു പ്രത്യയ ശാസ്​ത്രത്തെ അംഗീകരിക്കാത്തതിന്‍റെ പേരിൽ എനിക്ക്​ ജോലി നിഷേധിക്കുന്ന ഒരു സമയം വന്നാൽ അതിനെ നേരിടാൻ തയാറാണെന്ന്​ പാട്ടിന്‍റെ വരികളിൽ പറയുന്നു. അനിർബനാണ്​ പാട്ടിന്‍റെ വരികളെഴുതിയത്​.

പ്രതികാരത്തിന്‍റെ പേരിൽ എനിക്ക്​ അവാർഡുകൾ നിരസിച്ചാൽ എനിക്ക്​ പ്രശ്​നമില്ല. എന്നാൽ എന്‍റെ മനസാക്ഷിയോട്​ കൂറുപുലർത്താൻ ആഗ്രഹിക്കുന്നു. സമാധാനമായി ഉറങ്ങാനും -അനുപം പറഞ്ഞു. നടൻ റിതോബ്രോതോ മുഖർജിയും റിദ്ദിയുമാണ്​ വിഡിയോ സംവിധാനം ചെയ്​തത്​.

രാജ്യത്ത്​ കഴിഞ്ഞ ആറുവർഷത്തിനിടെ നടന്ന പല സംഭവങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്​. ഡൽഹി കലാപവും, കർഷക പ്രക്ഷോഭവും, ആൾക്കൂട്ട ആക്രമണവുമെല്ലാം വിഡിയോയിൽ ചർച്ച ചെയ്യുന്നു​. ആർ.എസ്​.എസ്​ ഗാന്ധി ഘാതകനായ ഗോഡ്​സെയെ ആരാധിക്കുന്നതും കശ്​മീരി​ലെ ഇന്‍റർനെറ്റ്​ റദാക്കിയതും ദലിതർക്കെതിരായ അതിക്രമവും ബി.ജെ.പി നേതാക്കളുടെ വർഗീയ പ്രസംഗത്തിന്‍റെയുമെല്ലാം പത്രവാർത്തകളും വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്​. ദേശവിരുദ്ധർ, പാകിസ്​താനിലേക്ക്​ പോകൂ, അർബൻ നക്​സൽ, അച്ചേ ദിൻ, പശുമൂത്രം കാൻസറിനെ ഭേദമാക്കും തുടങ്ങിയ വലതുപക്ഷ മുദ്രാവാക്യങ്ങൾക്കെതിരെയും വിഡിയോ ശബ്​ദമുയർത്തുന്നുണ്ട്​. 'ഞാൻ മറ്റെവിടേക്കും പോകില്ല... എന്‍റെ രാജ്യമായ ഇന്ത്യയിൽ തന്നെ ജീവിക്കും' എന്ന വാക്കുകൾ നടൻമാർ ആവർത്തിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TollywoodMusic VideoAssembly election 2021Bengal Actors
News Summary - Tollywood artistes appeal to vote wisely
Next Story