സായ് രത്ന പുരസ്കാരം ഔസേപ്പച്ചന് സമ്മാനിക്കും
text_fieldsകൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ ബാബാസായ് എജുക്കേഷനൽ ട്രസ്റ്റിന്റെ ഈ വർഷത്തെ സായ് രത്ന പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ ഔസേപ്പച്ചന് സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,001 രൂപയും കീർത്തി ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 21ന് ശ്രീസായ് വിദ്യാഭവനിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ നൽകും.
കൊടുങ്ങല്ലൂർ വിവേകാനന്ദ വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ലക്ഷ്മി കുമാരി, ശ്രീകുരുംബ ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തി സത്യധർമൻ അടികൾ, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. ജോസഫ് മാളിയേക്കൽ, റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് പി.എൻ. ഉണ്ണിരാജ, ഡോ. കെ.കെ. യൂസഫ്, ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ദേശീയ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഡോ. എം.എസ്. മുരളീധാൻ എന്നിവർ പങ്കെടുക്കും.
വേദപാരായണം, വാദ്യോപകരണങ്ങൾ എന്നിവയുടെ അരങ്ങേറ്റവും നടക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. വരദ ബി. മേനോൻ, പുരസ്കാര നിർണയ കമ്മിറ്റി ചെയർമാൻ സി. നന്ദകുമാർ, എൻ.വി. ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

