കെ.എസ്. ചിത്രക്ക് ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരം
text_fieldsചാലക്കുടി: മേലൂർ വിഷ്ണുപുരം നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റിന്റെ നാലാമത്തെ ‘ശ്രീനരസിംഹ കീർത്തി’ പുരസ്കാരത്തിന് ഗായിക കെ.എസ്. ചിത്രയെ തെരഞ്ഞെടുത്തു. 2017 മുതൽ നൽകി വരുന്നതാണ് അര ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങുന്ന പുരസ്കാരം.
വിഷ്ണുപുരം മഹാക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടും നവഗ്രഹ പ്രതിഷ്ഠ ഘോഷങ്ങളോടും അനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ നടത്തുന്ന സമാദരണ സന്ധ്യയിൽ ബുധനാഴ്ച വൈകുന്നേരം ഏഴിന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി പുരസ്കാരം സമ്മാനിക്കും. തുടർന്ന് ഭജനസന്ധ്യയുണ്ട്.
24ന് രാവിലെ ഒമ്പതിനും 9.30നും മധ്യേ നവഗ്രഹ പ്രതിഷ്ഠ നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ലെനീഷ് ആനേലി, പ്രോഗ്രാം കൺവീനർ കെ.ജി. ഹരിദാസ്, രതീഷ് കൊളക്കാട്ടിൽ, മുരളി കുട്ടപ്പൻ നാനാട്ടിൽ, സുരേഷ് കുമാർ എട്ടുവീട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

