Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightടോ​ക്കു​വി​ന്‍റെ...

ടോ​ക്കു​വി​ന്‍റെ ദൊ​രാ​യാ​ക്കി പാ​ൻ​കേ​ക്കു​ക​ൾ

text_fields
bookmark_border
ടോ​ക്കു​വി​ന്‍റെ ദൊ​രാ​യാ​ക്കി   പാ​ൻ​കേ​ക്കു​ക​ൾ
cancel

സ്വ​ന്ത​മ​ല്ലാ​ത്ത ഒ​രു വ​ഴി​യോ​ര​ക്ക​ട​യി​ൽ, മ​നോ​ഹ​ര​മാ​യ ചെ​റി​മ​ര​ങ്ങ​ൾ​ക്ക് താ​ഴെ​യി​രു​ന്ന് സെ​ന്റാ​റോ (മ​സ​തോ​ഷി നാ​ഗ​സെ) ദൊ​രാ​യാ​ക്കി പാ​ൻ​കേ​ക്കു​ക​ൾ വി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, അ​യാ​ളു​ടെ പാ​ൻ​കേ​ക്കു​ക​ൾ​ക്ക് രു​ചി​യു​ണ്ടാ​യി​രു​ന്നി​ല്ല. ​അ​യാ​ളു​ടെ ക​ട​യി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​യാ​യ ഒ​രു മി​ഡി​ൽ സ്കൂ​ൾ പെ​ൺ​കു​ട്ടി​യാ​ണ് വ​ക്കാ​ന. അ​വ​ളും ത​ന്റെ അ​മ്മ​യു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ കാ​ര​ണം വി​ഷ​മ​ത്തി​ലാ​ണ്. ഒ​രു ദി​വ​സം വെ​ളു​ത്ത മു​ടി​യും തി​ള​ങ്ങു​ന്ന ക​ണ്ണു​ക​ളു​മു​ള്ള ടോ​ക്കു എ​ന്ന 76കാ​രി അ​യാ​ളു​ടെ ക​ട​യി​ലെ​ത്തു​ന്നു. ജോ​ലി വേ​ണ​മെ​ന്ന അ​വ​രു​ടെ ആ​വ​ശ്യം സെ​ന്റാ​റോ ആ​ദ്യം നി​ര​സി​ച്ചു. എ​ന്നാ​ൽ, ടോ​ക്കു നി​ർ​മി​ച്ച ബീ​ൻ പേ​സ്റ്റ് രു​ചി​ച്ച സെ​ന്റാ​റോ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. അ​തു​വ​രെ അ​യാ​ൾ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത അ​ത്ര​യും മ​ധു​രം അ​തി​നു​ണ്ടാ​യി​രു​ന്നു.

ഡൂ​റി​യ​ൻ സു​കെ​ഗാ​വ​യു​ടെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ന​വോ​മി ക​വാ​സെ സം​വി​ധാ​നം ചെ​യ്ത ജാ​പ്പ​നീ​സ് ചി​ത്ര​മാ​ണ് ‘സ്വീ​റ്റ് ബീ​ൻ’. 2015ൽ ​ഇ​റ​ങ്ങി​യ ഈ ​ചി​ത്രം വ​ള​രെ സ്ലോ​പേ​സ്ഡാ​യി​ട്ടാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വി​ഷാ​ദ​ത്തി​ൽ ക​ഴി​യു​ന്ന സെ​ന്റാ​റോ​യു​ടെ​യും വ​ക്കാ​ന​യു​ടെ​യും ജീ​വി​ത​ത്തി​ൽ ടോ​ക്കു എ​ന്ന വൃ​ദ്ധ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തി​ന്റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ണി​ത്. രു​ചി​ക​ര​മാ​യ പാ​ൻ​കേ​ക്കു​ക​ൾ വാ​ങ്ങാ​നാ​യി ആ​ളു​ക​ൾ ക​ട​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്താ​ൻ തു​ട​ങ്ങി. സെ​ന്റാ​റോ ത​ന്റെ ക​ട​ബാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് മോ​ചി​ത​നാ​കാ​ൻ തു​ട​ങ്ങു​ന്നു. എ​ന്നാ​ൽ, ടോ​ക്കു​വി​ന് കു​ഷ്ഠ​രോ​ഗ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണെ​ന്ന് പ്ര​ച​രി​ച്ച​തോ​ടെ ആ​ളു​ക​ൾ അ​വി​ടേ​ക്ക് വ​രാ​താ​യി. ഒ​ടു​വി​ൽ ടോ​ക്കു​വി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​ൻ സെ​ന്റാ​റോ നി​ർ​ബ​ന്ധി​ത​നാ​കു​ന്നു.

ചെ​റി​പ്പൂ​ക്ക​ൾ പൂ​ർ​ണ​മാ​യി വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് സെ​ന്റാ​റോ​യും ടോ​ക്കു​വും ക​ണ്ടു​മു​ട്ടു​ന്ന​ത്. വ​ള​രെ കു​റ​ച്ചു​ദി​വ​സം മാ​ത്രം പൂ​ത്തു​നി​ൽ​ക്കു​ക​യും പെ​ട്ടെ​ന്ന് കൊ​ഴി​ഞ്ഞു​പോ​വു​ക​യും ചെ​യ്യു​ന്ന ഈ ​പൂ​ക്ക​ൾ, ടോ​ക്കു​വി​ന്റെ ജീ​വി​തം പോ​ലെ​യാ​ണ്. അ​വ​ർ സെ​ന്റാ​റോ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് പെ​ട്ടെ​ന്ന് വ​രു​ന്നു, വ​ലി​യൊ​രു മാ​റ്റ​മു​ണ്ടാ​ക്കു​ന്നു, ശേ​ഷം ആ ​പൂ​ക്ക​ൾ കൊ​ഴി​യു​ന്ന​തു​പോ​ലെ യാ​ത്ര​യാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം കു​ഷ്ഠ​രോ​ഗം കാ​ര​ണം സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ട്ടു​ക​ഴി​ഞ്ഞ ഒ​രാ​ളാ​ണ് ടോ​ക്കു. മ​നു​ഷ്യ​ർ അ​വ​രെ മാ​റ്റി​നി​ർ​ത്തി​യ​പ്പോ​ൾ കൂ​ട്ടു​ണ്ടാ​യി​രു​ന്ന​ത് പ്ര​കൃ​തി മാ​ത്ര​മാ​ണ്. കാ​റ്റി​ന്റെ മ​ർ​മ്മ​ര​വും ചെ​റി​പ്പൂ​ക്ക​ളു​ടെ വി​രി​യ​ലും അ​വ​ർ​ക്ക് സം​സാ​ര​വി​ഷ​യ​ങ്ങ​ളാ​യി. ന​മ്മ​ൾ പ​ല​പ്പോ​ഴും തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ളെ അ​വ​ർ സ്നേ​ഹ​ത്തോ​ടെ നോ​ക്കി​ക്ക​ണ്ടു.

ജാ​പ്പ​നീ​സ് സം​സ്കാ​ര​ത്തി​ൽ ചെ​റി​പ്പൂ​ക്ക​ൾ ‘മോ​ണോ നോ ​അ​വാ​രെ’ എ​ന്ന സ​ങ്ക​ൽ​പ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. അ​താ​യ​ത് എ​ല്ലാ​ത്തി​നും ഒ​രു അ​വ​സാ​ന​മു​ണ്ടെ​ന്ന തി​രി​ച്ച​റി​വ്. സെ​ന്റാ​റോ തു​ട​ക്ക​ത്തി​ൽ ത​ന്റെ ഭൂ​ത​കാ​ല​ത്തെ ഓ​ർ​ത്ത് ദുഃ​ഖി​ത​നാ​ണ്. എ​ന്നാ​ൽ, ടോ​ക്കു​വി​ൽ നി​ന്ന് അ​യാ​ൾ പ​ഠി​ക്കു​ന്ന​ത് ജീ​വി​തം ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നാ​ണ്. ഒ​ന്നും ശാ​ശ്വ​ത​മ​ല്ലെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ൾ, ന​മ്മു​ടെ ഉ​ള്ളി​ലെ ഭാ​ര​ങ്ങ​ൾ ഇ​റ​ക്കി​വെ​ക്കാ​ൻ സാ​ധി​ക്കും. മോ​ണോ നോ ​അ​വാ​രെ എ​ന്ന​ത് ന​ഷ്ട​പ്പെ​ടു​മെ​ന്ന പേ​ടി​യ​ല്ല, മ​റി​ച്ച് ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ട് ഓ​രോ നി​മി​ഷ​ത്തെ​യും അ​ത്ര​മേ​ൽ സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും കാ​ണു​ക എ​ന്ന​താ​ണ്.

ഈ ​സി​നി​മ പ​ര​മ്പ​രാ​ഗ​ത ജാ​പ്പ​നീ​സ് ഹൈ​ക്കു ക​വി​ത പോ​ലെ​യാ​ണ്. വെ​റും മൂ​ന്ന് വ​രി​ക​ൾ മാ​ത്ര​മു​ള്ള കൊ​ച്ചു​ക​വി​ത​യി​ൽ വ​ലി​യൊ​രു സ​ത്യം ഒ​ളി​ഞ്ഞി​രി​ക്കും. ഒ​രു ചെ​റി​യ ക​ട, കു​റ​ച്ച് ദൊ​രാ​യാ​ക്കി പാ​ൻ​കേ​ക്കു​ക​ൾ, മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​താ​ണ് സ്വീ​റ്റ് ബീ​ൻ സി​നി​മ. ഈ ​ല​ളി​ത​മാ​യ ക​ഥ​യി​ൽ ജീ​വി​ത​ത്തി​ന്റെ മു​ഴു​വ​ൻ അ​ർ​ഥ​വും ക​വാ​സെ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ടോ​ക്കു​വി​ന്റെ വൈ​ക​ല്യ​മു​ള്ള കൈ​ക​ൾ, സെ​ന്റാ​റോ​യു​ടെ ത​ക​ർ​ന്ന ഭൂ​ത​കാ​ലം, വ​ക്കാ​ന​യു​ടെ ഏ​കാ​ന്ത​ത എ​ന്നി​വ​യെ​ല്ലാം അ​പൂ​ർ​ണ​ത​ക​ളാ​ണ്.

എ​ന്നാ​ൽ, അ​വ​ർ മൂ​ന്നു​പേ​രും ഒ​ന്നി​ക്കു​മ്പോ​ൾ അ​വി​ടെ മ​നോ​ഹ​ര​മാ​യ ഒ​രു ബ​ന്ധം ഉ​ട​ലെ​ടു​ക്കു​ന്നു. വ​ലി​യ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളോ ഉ​ച്ച​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​തെ ത​ന്നെ, പ്രേ​ക്ഷ​ക​ന്റെ ഉ​ള്ളി​ൽ ഒ​രു വി​ങ്ങ​ലും അ​തേ​സ​മ​യം ഒ​രു വ​ലി​യ തി​രി​ച്ച​റി​വും ഉ​ണ്ടാ​ക്കാ​ൻ ഈ ​ചി​ത്ര​ത്തി​ന് ക​ഴി​യു​ന്നു. സി​നി​മ​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ, കൃ​ത്യ​മാ​യ രു​ചി​യു​ള്ള ബീ​ൻ പേ​സ്റ്റ് നി​ർ​മി​ക്കാ​ൻ എ​ത്ര​ത്തോ​ളം സ​മ​യ​വും അ​ധ്വാ​ന​വും വേ​ണ​മെ​ന്ന് കാ​ണി​ക്കു​മ്പോ​ൾ ഇ​ത് ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ചി​ത്ര​മാ​ണെ​ന്ന് ന​മു​ക്ക് തോ​ന്നും. എ​ന്നാ​ൽ, ക​ഥ മു​ന്നോ​ട്ടു​പോ​കു​ന്തോ​റും ഇ​തി​ന് പി​ന്നി​ൽ അ​തി​ശ​ക്ത​മാ​യ മ​റ്റൊ​രു വ​ശ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​യു​ന്നു. 1996 മു​ത​ൽ ജ​പ്പാ​ൻ കു​ഷ്ഠ​രോ​ഗ​ക്കാ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യെ​ങ്കി​ലും, ഈ ​രോ​ഗം ബാ​ധി​ച്ച​വ​രോ​ടു​ള്ള സാ​മൂ​ഹി​ക വി​വേ​ച​നം ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് ചി​ത്രം വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewJapaneseLeprosyPancakeHaiku movie
News Summary - sweet bean movie review
Next Story