98-ാമത് ഓസ്‌കർ അവാർഡ് നിശക്കായി ഒരുങ്ങി ഹോളിവുഡ്; മാർച്ച് 16ന് ഇന്ത്യയിൽ തത്സമയ സംപ്രേക്ഷണം
text_fields98-ാമത് ഓസ്‌കർ അവാർഡ് നിശക്കായി ഹോളിവുഡ് ഒരുങ്ങിക്കഴിഞ്ഞു. 2025ലെ മികച്ച ചലച്ചിത്രങ്ങളെ ആദരിക്കുന്ന 98-ാമത് അക്കാദമി അവാർഡ് (ഓസ്‌കർ) നിശ മാർച്ച് 15ന് ഞായറാഴ്ച ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ നടക്കും. ചടങ്ങിലെ ആകർഷകമായ നിമിഷങ്ങളും പ്രകടനങ്ങളും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്സമയം കാണാൻ സാധിക്കും. പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നിശ അവതാരകനായി എത്തും. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്ത്‌വേ തുടങ്ങിയ പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിക്കാനായി വേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ മാർച്ച് 16ന് പുലർച്ചെ 4.30ന് അവാർഡ് നിശ തത്സമയം കാണാം. സ്റ്റാർ മൂവീസ്, സ്റ്റാർ മൂവീസ് സെലക്ട്, കളേഴ്സ് ഇൻഫിനിറ്റി എന്നീ ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും പിന്നീട് അന്ന് രാത്രി 9 മണിക്ക് ചടങ്ങുകളുടെ സംപ്രേക്ഷണം വീണ്ടും ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളായ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ, കീരൻ കൽക്കിൻ, സോ സൽദാന എന്നിവരും ഇത്തവണ വേദിയിലുണ്ടാകും. സാധാരണയായി മുൻവർഷത്തെ ജേതാക്കളാണ് അടുത്ത വർഷത്തെ പുരസ്കാരങ്ങൾ കൈമാറുന്നത്.
ഈ വർഷത്തെ അവാർഡ് നിശയിൽ 'സിന്നേഴ്‌സ്'ചരിത്രം കുറിച്ചു. ഓസ്‌കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ (16 എണ്ണം) ലഭിക്കുന്ന ചിത്രമായി സിന്നേഴ്‌സ് മാറി. ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ, ആക്ടർ ഇൻ എ ലീഡിങ് റോൾ, സിനിമറ്റോഗ്രഫി, വിഷ്വൽ ഇഫക്ട്സ്, സൗണ്ട്, എഡിറ്റിങ്, പ്രൊഡ്ക്ഷൻ ഡിസൈൻ, ഒറിജിനൽ സോങ്, കോസ്റ്റ്യൂം ഡിസൈൻ, കാസ്റ്റിങ്, ആക്ടർ ഇൻ എ സപ്പോർട്ടിങ് റോൾ, ഒറിജിനൽ സ്ക്രീൻ പ്ലേ, മേക്കപ്പ്, ആക്ടറസ് ഇൻ എ സപ്പോർട്ടിങ് റോൾ എന്നിങ്ങനെയാണ് സിന്നേഴ്സ് നോമിനേഷനുകൾ നേടിയ വിഭാഗങ്ങൾ.
പോൾ തോമസ് ആൻഡേഴ്സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 13 വിഭാഗങ്ങളിൽ നാമനിർദേശം നേടിയിട്ടുണ്ട്. ഫ്രാങ്കൻസ്റ്റീൻ, മാർട്ടി സുപ്രീം, സെന്റിമെന്റൽ വാല്യൂ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. നടൻ തിമോത്തി ഷാലമെ ഒരൊറ്റ വർഷം മൂന്ന് നാമനിർദേശങ്ങൾ നേടി ചരിത്രം കുറിച്ചു. ലിയോനാർഡോ ഡികാപ്രിയോ, സെൻഡയ, മൈക്കി മാഡിസൺ, സോയി സാൽഡാന തുടങ്ങിയവരും മികച്ച അഭിനയത്തിനുള്ള നാമനിർദേശ പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

