Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹോളിവുഡിനെ ഞെട്ടിക്കാൻ...

ഹോളിവുഡിനെ ഞെട്ടിക്കാൻ ഭ്രമയുഗം; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ

text_fields
bookmark_border
ഹോളിവുഡിനെ ഞെട്ടിക്കാൻ ഭ്രമയുഗം; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ
cancel
Listen to this Article

മലയാള സിനിമയിൽ എക്കാലവും അടയാളപ്പെടുത്താൻ സാധിക്കുന്ന കലാ സൃഷ്ടിയാണ് ഭ്രമയുഗം. ഇക്കാലമത്രയും മലയാളികൾ കണ്ട സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന ദൃശ്യാനുഭവമായിരുന്നു ഭ്രമയുഗത്തിലൂടെ രാഹുൽ സദാശിവൻ പ്രേക്ഷകർക്ക് നൽകിയത്. കൂ​രി​രു​ട്ടി​ലും വെ​ളി​ച്ച​ത്തി​ലും പെ​യ്തു തീ​രാ​ത്ത പേ​മാ​രി​യി​ലും അ​ധി​കാ​ര ഗ​ർ​വോ​ടെ വി​ഹ​രി​ച്ചി​രു​ന്ന അ​യാ​ൾ ഒ​രു മ​നു​ഷ്യ​നാ​യി​രു​ന്നി​ല്ല. ശ്ര​ദ്ധി​ച്ചു​നോ​ക്കി​യാ​ൽ അ​റി​യാം അ​ത് മ​നു​ഷ്യ​ന​ല്ല. മ​റ്റൊ​രാ​ളു​ടെ രൂ​പം ക​വ​ർ​ന്നെ​ടു​ത്ത അ​തി​മാ​നു​ഷ​ൻ...

ഭാ​വ​പ്പ​ക​ർ​ച്ച​ക​ളി​ലൂ​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളി​​ലേ​ക്ക് പ​ര​കാ​യ​പ്ര​വേ​ശം ന​ട​ത്തു​ന്ന മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്റെ ന​ട​ന​വി​സ്മ​യമായിരുന്നു ചിത്രത്തിലുടനീളം. ത​ന്നി​ലെ വ്യ​ക്തി​യെ മ​നഃ​പൂ​ർ​വം മ​റ​ച്ചു​വെ​ച്ച് രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ന​ട​ത്ത​ത്തി​ലു​മെ​ല്ലാം കൊ​ടു​മ​ൺ പോ​റ്റി​യെ അ​നു​ക​രി​ച്ച്, ത​ന്റെ സ്വ​രൂ​പ​മാ​യ ചാ​ത്ത​നെ ചി​രി​യി​ൽ ഒ​ളി​പ്പി​ച്ച് കാ​ണി​ക​ളു​ടെ മ​ന​സ്സി​ൽ പ​കി​ട ക​ളി​ക്കാ​ൻ മ​മ്മൂ​ട്ടി​ക്ക് മാ​ത്ര​മേ ക​ഴി​യൂ. കൊടുമൺപോറ്റിയായും ചാത്തനായും ​അതി​ഗംഭീര പ്രകടനം കാഴ്ച വച്ച മമ്മൂട്ടി ചിത്രം ഇന്ന് ഓസ്കർ അക്കാദമി വരെ എത്തി നിൽക്കുകയാണ്.

ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയു​ഗത്തിന്റെ പ്രദർശനം ഇന്ന് രാത്രി നടക്കും. രാത്രി 7.30നാണ് സ്ക്രീനിങ്. ടെഡ് മാൻ തിയറ്ററിലാണ് പ്രദർശനം. ‘Where the Forest Meets the Sea’ എന്ന വിഭാ​ഗത്തിലാണ് ഭ്രമയു​ഗം പ്രദർശിപ്പിക്കുന്നത്. അക്കാദമി മ്യൂസിയത്തിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 5 ഡോളർ അതായത് 453 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും മലയാള സിനിമയും ഭ്രമയു​ഗമാണ്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നീ സിനിമകളും ‘Where the Forest Meets the Sea’ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyoscarmalayalam moviesEntertainment NewsCelebrities
News Summary - Brahmayugam movie will shock Hollywood; The first Indian film to be screened at the Oscar Academy Museum
Next Story