വിക്രമാദിത്യൻ വീണ്ടും! രണ്ടാം ഭാഗത്തിൽ ദുൽഖറും ഉണ്ണിയും ഉണ്ടാവുമോ?
text_fields2014ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ വിക്രമാദിത്യന് ഇന്നും ആരാധകർ ഏറെയാണ്. ഉണ്ണി മുകുന്ദൻ- ദുൽഖർ കോമ്പോ ഇനിയും വേണമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. വിക്രമാദിത്യന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത 2021ലാണ് വന്നത്. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചതും. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് പങ്കുവെക്കുകയാണ് സംവിധായകൻ. 'വിക്രമാദിത്യൻ രണ്ടാം ഭാഗത്തിന്റെ പണികൾ നടക്കുന്നുണ്ട്. വൺലൈൻ കാര്യങ്ങളൊക്കെ റെഡി ആയിട്ടുണ്ട്. നിലവിൽ കെ. എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ സിനിമയാക്കാനുള്ള പരിപാടിയിലാണ്. ആ ചിത്രത്തിൽ ഫഹദ് ഉണ്ട്. മറ്റുള്ളവർ കൺഫോം ആയിട്ടില്ല' എന്നാണ് ലാൽ ജോസ് പറഞ്ഞത്.
2014 ജൂലൈ മാസമായിരുന്നു വിക്രമാദിത്യൻ റിലീസ് ചെയ്തത്. ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കിയ സിനിമ എൽജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെയായിരുന്നു നിർമിച്ചത്. നമിത പ്രമോദ്, അനൂപ് മേനോൻ, ലെന, സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു,നിവിൻ പോളി, സാദിഖ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.
രണ്ടാം ഭാഗത്തിൽ നിവിൻ ഉണ്ടാകുമോന്ന് പറയാനാകില്ലെന്നും ആദ്യ ഭാഗത്തെ പോലെ തുല്യപ്രാധാന്യമാണ് ദുൽഖറിനും ഉണ്ണി മുകുന്ദനുമെന്നും നേരത്തെ ലാൽ ജോസ് പറഞ്ഞിരുന്നു. ഇവർക്ക് പുറമെ മറ്റൊരു നടൻ കൂടി സിനിമയിൽ ഉണ്ടാകും. അത് പറയാറായിട്ടില്ലെന്നും ആ നടനോടും പറഞ്ഞിട്ടില്ലെന്നും ലാൽ ജോസ് പറയുന്നു. ലാൽ ജോസിന്റെ അപ്ഡേറ്റ് എത്തിയതോടെ വിക്രമാദിത്യന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

