ഉത്ര വധം സിനിമയാകുന്നു; ‘രാജകുമാരി’ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മഞ്ജു വാര്യർ
text_fieldsശക്തമായ സ്ത്രീപക്ഷ സിനിമയായ രാജകുമാരിയുടെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സ്ത്രീ പ്രമേയത്തിന് പ്രധാന്യം നൽകുന്നതാണ് ഈ ചിത്രം.
ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നു വരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജാനകി. ഇങ്ങനെയൊരു സ്ത്രീ പക്ഷ സിനിമയിലേക്ക് എത്തിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഒരു യഥാർഥ സംഭവമാണെന്ന് സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ പറഞ്ഞു.
കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഒരു മകന്‍റെ അമ്മ കൂടിയായിരുന്നു വികാലാംഗ കൂടിയായ ഈ വീട്ടമ്മ. പൊന്നും പണവും ആവശ്യത്തിന് നൽകിയാണ് രക്ഷകർത്താക്കൾ ഉത്രയെ വിവാഹം കഴിച്ചു കൊടുത്തത്. പിന്നിടുള്ള അമ്പേഷണത്തിൽ ഈ മരണം ഭർത്താവിന്‍റെ ആസൂത്രിതമായ ഒരു കൊലപാതകമെന്ന് തെളിയുകയും ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു.
വലിയ വേദനയുളവാക്കിയ സംഭവമായിരുന്നു ഇത്. ഈ സംഭവമാണ് രാജകുമാരി എന്ന സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് ചിത്രത്തിൽ ജാനകിയെ അവതരിപ്പിക്കുന്നത്. തികച്ചും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്‍റെ അവതരണം. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്, ഛായാഗ്രാഹകൻ-ശ്രീരാഗ് മാങ്ങാട് എന്നിവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം.
ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം - ഡെൻസൺ ഡൊമിനിക്, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ - വിജയൻ ഉണ്ണി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ, പി.ആർ.ഒ-വാഴൂർ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

