Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉ​ത്ര വധത്തിൽ ഇരട്ട​...

ഉ​ത്ര വധത്തിൽ ഇരട്ട​ ജീവപര്യന്തം: ഭർത്താവ് സൂരജിന്‍റെ അപ്പീലിൽ ഹൈകോടതിയുടെ നോട്ടീസ്​

text_fields
bookmark_border
Uthra Murder Case
cancel

കൊച്ചി: മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്​ ഭാര്യ ഉ​ത്രയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട​ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജ്​ ഹൈകോടതിയിൽ അപ്പീൽ നൽകി. വ്യക്തമായ തെളിവുകളില്ലാതെ, കേസ്​ തെളിയിക്കുന്നതിൽ ​പ്രോസിക്യൂഷൻ പരാജയപ്പെട്ടിട്ടും എതിർവാദങ്ങൾ മുഴുവൻ തള്ളിയാണ്​ കൊല്ലം ​അഡീ. സെഷൻസ്​ കോടതി ശിക്ഷ വിധിച്ചതെന്ന്​ കാട്ടിയാണ്​ അപ്പീൽ. ഹരജി പരിഗണിച്ച ​കോടതി എതിർകക്ഷികൾക്ക്​ നോട്ടീസ്​ നൽകാൻ ഉത്തരവായി.

2020 മേയ്‌ ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്​, സന്ധ്യക്ക്​ ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്​. മേയ് 25നാണ്​ സൂരജിനെ അറസ്​റ്റ്​ ചെയ്​തത്​. കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിൽനിന്ന്​ വാങ്ങിയ പാമ്പിനെ ഉപയോഗിച്ചാണ്​ കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു.

എന്നാൽ, മാപ്പുസാക്ഷി പറഞ്ഞ സത്യസന്ധമായ കാര്യങ്ങൾ കോടതി പരിഗണിച്ചിട്ടില്ലെന്നും ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. ഒട്ടേറെ സംശയങ്ങൾ കേസിൽ നിലനിൽക്കുമ്പോഴും ഇരട്ട ജീവപര്യന്തം ശിക്ഷിച്ച കൊല്ലം ജില്ല അഡീഷനല്‍ സെഷന്‍സ് ആറാം കോടതി ഉത്തരവ്​ തള്ളണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SoorajUthra Murder CaseHigh Court
News Summary - Uthra Murder Case: Notice to the High Court on the appeal of her husband Sooraj
Next Story