ടൊറണ്ടോ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ അഭിമാന പുരസ്കാരം നേടി രണ്ട് ഇന്ത്യൻ ചിത്രങ്ങൾ
text_fieldsമുംബൈ: ടൊറണ്ടോ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങൾക്ക് പുരസ്കാരം. നിരജ് ഘൈവാൻ സംവിധാനം ചെയ്ത ഹോംബൗണ്ട്, ജിതംഗ് സിങ് ഗുർജാർ സംവിധാനം ചെയ്ത ഇൻ സേർച്ച് ഓഫ് സ്കൈ (വിമുക്ത്) എന്നീ ചിത്രങ്ങളാണ് ഇന്റർനാഷണൽ പീപ്പിൾസ് ചോയിസ് പുരസ്കാരം നേടിയത്.
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ച ‘വിമുക്ത്’ സ്വതന്ത്രമായി ചിത്രീകരിച്ച ചിത്രമാണ്. ചലച്ചിത്രത്തിന്റെ മഹത്വം തെളിയിക്കുന്ന ചിത്രമാണെന്ന് നെറ്റ് പാക് ജൂറി വിലയിരുത്തി.
സഹനത്തിന്റെ ഉദാത്തമായ ചിത്രീകരണമാണ് ഈ സിനിമ. നിരാശയും വിശ്വാസവും റിയലിസ്റ്റിക് ആയി ചിത്രികരിച്ചിട്ടുള്ള ചിത്രം കാവ്യാത്മകമായി ചിത്രീകരിച്ചതാണെന്നും ജൂറി വിലയിരുത്തി.
ഭരിദ്രരായ മുതിർന്ന ദമ്പതികൾ തങ്ങളുടെ ബുദ്ധിവികാസമില്ലാത്ത മകനുമായി ജീവിക്കവെ ഗ്രാമീണർ അവരെ വേട്ടയാടുന്നതിന്റെ ചിത്രീകരണമാണ് ’ഇൻ സേർച്ച് ഓഫ് സ്കൈ’. ഇന്ത്യയിലെ ഉൾനാടൻ ഗ്രാമത്തിന്റെ ചിത്രീകരണവുമാണ് ഇതിൽ ആകർഷണീയമായുള്ളത്. അവിടെ നിന്ന് നാടുവിടുന്ന കുടുംബം മഹാകുംഭമേളയിൽ എത്തപ്പെടുന്നു.
ടൊറണ്ടോ ഫെസ്റ്റിവലിന്റെ 50- ാം എഡിഷനിൽ ഇന്ത്യൻ ക്ലാസിക് ചിത്രങ്ങളയ ഷോലെയും അരണ്യർ ദിൻ രാത്രിയും പ്രദർശിപ്പിച്ചു.
കൂടാതെ ബികാസ് രഞ്ജൻ മിശ്രയുടെ ബയാൻ, അനുരാഗ് കശ്യപിന്റെ ബന്ദർ, ഹൻസൽ മേത്തയുടെ ഗാന്ധി എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

