Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാഹുബലി 2നെ മറികടക്കാൻ...

ബാഹുബലി 2നെ മറികടക്കാൻ പൊന്നിയിൻ സെൽവന് കഴിയില്ല; കാരണം.. 230 കോടി കടന്ന് ചിത്രം

text_fields
bookmark_border
Trade expert  Opens Up About Mani Ratnams Ponniyin Selvan Cant Break  Baahubali 2?
cancel

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ 30 ന് തിയറ്റർ റിലീസായി എത്തിയ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 230 കോടി രൂപയാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയിരിക്കുന്നത്.

തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ റിലീസിനെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നുമാത്രം 25.86 കോടി രൂപയാണ് നേടിയത്. ഇത് ഈ വർഷത്തെ മികച്ച ഓപ്പണിങാണ്. മറ്റുള്ള ഭാഷകളിൽ നിന്നും ആദ്യദിനം മികച്ച കളക്ഷൻ നേടാൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവന് കഴിഞ്ഞിട്ടുണ്ട്.

പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടുമ്പോൾ ബാഹുബലിയുടെ റെക്കോർഡ് മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ ബാഹുബലി 2-നെ തോൽപ്പിക്കാൻ പൊന്നിയിൻ സെൽവനാകില്ലെന്നാണ് ട്രെ‍യിഡ് അനലിസ്റ്റ് രമേഷ് ബാലയുടെ നിരീക്ഷണം. ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''പ്രഭാസ്-റാണ ദഗ്ഗുബതി കൂട്ടുകെട്ടിൽ പിറന്ന രാജമൗലി ചിത്രം അഞ്ച് ഭാഷകളിലും വലിയ ഹിറ്റായിരുന്നു. എന്നാൽ , പൊന്നിയിൻ സെൽവൻ തമിഴിൽ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. മറ്റ് ഭാഷകളിൽ ബാഹുബലി 2 പോലെയുള്ള പ്രകടനം കാഴ്ചവക്കുന്നില്ലെന്നും'' രമേഷ് ബാല കൂട്ടിച്ചേർത്തു.

കൽക്കിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani RatnamPonniyin Selvan I
News Summary - Trade expert Opens Up About Mani Ratnam's Ponniyin Selvan Can't Break Baahubali 2?
Next Story