Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമനുഷ്യനോ മൃഗമോ?...

മനുഷ്യനോ മൃഗമോ? ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും മൂർച്ചയുള്ള നോട്ടവും! അല്ലു അർജുനും അറ്റ്‍ലിയും ഒന്നിക്കുന്ന 'രാക്ക'യുടെ ‌ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

text_fields
bookmark_border
മനുഷ്യനോ മൃഗമോ? ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും മൂർച്ചയുള്ള നോട്ടവും! അല്ലു അർജുനും അറ്റ്‍ലിയും ഒന്നിക്കുന്ന രാക്കയുടെ ‌ഒഫീഷ്യൽ പോസ്റ്റർ പുറത്ത്
cancel
camera_alt

രാക്ക

ആരാധകർ കാത്തിരുന്ന അല്ലു അർജുൻ, അറ്റ്ലി ചിത്രത്തിന്‍റെ ഒഫീഷ്യൽ പോസ്റ്റർ അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ പുറത്ത്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും മൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആരാധകരുടെ ആവേശം വാനോളമുയർത്തിക്കൊണ്ട് എത്തുന്ന ചിത്രത്തിന് 'രാക്ക' എന്നാണ് പേര് നൽകിയിരിക്കുന്നത്. 'പുഷ്പ'ക്ക് ശേഷമുള്ള അല്ലുവിന്‍റെ ഈ വമ്പൻ സിനിമാ പ്രപഞ്ചം മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപമായിരിക്കുമെന്നും ഏവരേയും ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമിക്കുന്ന ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷയും ഭാവനയും ഉണർത്താനാണ് അണിയറപ്രവർത്തകർ ഇപ്പോൾ ലക്ഷ്യമിടുന്നത്. സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സഹകരണങ്ങളിലൊന്നാണ്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഈ പ്രോജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇത് വെറുമൊരു സിനിമയല്ല, മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പുതിയ സിനിമാ ലോകത്തിന്‍റെ തുടക്കമാണ് എന്നാണ് കണക്കുകൂട്ടൽ. സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്‍റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterAllu ArjunEntertainment Newsatlee
News Summary - The official poster of 'Rakka' is out
Next Story