ദീപിക എന്‍റെ ലക്കി ചാം ആണ്, അല്ലു അർജുൻ ചിത്രത്തിൽ തികച്ചും വ്യത്യസ്തയായ ദീപികയെയാവും ആരാധകർ കാണുക - അറ്റ്‌ലി
text_fieldsഅല്ലു അർജുൻ , ദീപിക പദുകോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലി ഒരുക്കുന്ന ചിത്രത്തിന്‍റെ അപേഡേറ്റുകൾ പങ്കിട്ടിരിക്കുകയാണിപ്പോൾ സംവിധായകൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അറ്റിലി ചിത്രത്തിന് AA22 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ദീപിക പദുകോൺ തന്‍റെ ലക്കി ചാം ആണെന്നാണ് ഈയിടെ അറ്റ്ലി നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. പ്രേക്ഷകരെ പോലെ ചിത്രത്തിന്‍റെ അപ്ഡേറ്റുകൾ പങ്കുവെക്കാൻ തനും എക്സൈറ്റഡാണ്, എല്ലാവർക്കും വേണ്ടി വളരെ വലിയതാണ് ഒരുക്കുന്നത്, ഇത് മാക്സിമം എല്ലാവരും ആസ്വദിക്കുകയും ചെയ്യുമെന്നും അറ്റ്ലി പറഞ്ഞു.
ദീപികയുമായുള്ള തന്‍റെ രണ്ടാമത്തെ ചിത്രമാണിതെന്നും അവരെന്‍റെ ലക്കി ചാമാണെന്നും അറ്റ്ലി വ്യക്തമാക്കി. അമ്മയായതിനു ശേഷമുള്ള ദീപികയുടെ ആദ്യ ചിത്രമാണിത്. തികച്ചും വ്യത്യസ്തയായ ദീപികയെയാവും പ്രേക്ഷകർ കാണുകയെന്നും അറ്റ്ലി കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യയും വി.എഫ്.എക്സും ധാരാളമുള്ള ചിത്രം അവതാർ ഫ്രാഞ്ചേഴ്സി പോലെ ഗംഭീരമായ, ഒരു ഭീമൻ പ്രൊജക്ടാണ്.
അല്ലു അർജുൻ, ദീപിക പദ്കോൺ എന്നിവരെ കൂടാതെ രശ്മിക മന്ദാന, ജാൻവി കപൂർ, കജോൾ, യോഗി ബാബു, രമ്യ കൃഷ്ണൻ, മൃണാൽ താക്കൂർ, എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ശാരൂഖ് ഖാനുമായി വീണ്ടും ഒന്നിക്കുമെന്ന കാര്യവും അറ്റ്ലി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഹോളിവുഡിലെ തന്നെ മികച്ച വി.എഫ്.എക്സ് ടീമാണുള്ളത്. സൺ പിക്ചേഴ്സ് പങ്കുവച്ച അണിയറ പ്രവർത്തകരുടെ വീഡിയോ ഏറെ പ്രതീക്ഷയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. അയൺ മാൻ 2, ട്രാൻസ്ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ്സ് എന്നിവയിലെ പ്രവർത്തനത്തിന് പേരുകേട്ട വിഎഫ്എക്സ് സൂപ്പർവൈസർ ജെയിംസ് മാഡിഗൻ, സ്പെക്ട്രൽ മോഷന്റെ പ്രസിഡന്റ് മൈക്ക് എലിസാൽഡെ, അക്കാദമി അവാർഡ് ജേതാവ് ജസ്റ്റിൻ റാലി എന്നിങ്ങനെ ഹോളിവുഡിലെ മികച്ച ടെക്നിക്കൽ നിര തന്നെ ചിത്രത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

