Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതെലുങ്ക് ഫിലിം...

തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ സംവിധായക ദിനം ആചരിച്ചു; 2026ലെ ദസരി ദേശീയ അവാർഡ് ചലച്ചിത്ര നിർമാതാവ് ആർ. ബാൽക്കിക്ക്

text_fields
bookmark_border
തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ സംവിധായക ദിനം ആചരിച്ചു; 2026ലെ ദസരി ദേശീയ അവാർഡ് ചലച്ചിത്ര നിർമാതാവ് ആർ. ബാൽക്കിക്ക്
cancel

ഇന്ത്യൻ സിനിമയിലെ മുതിർന്ന ചലച്ചിത്ര നിർമാതാക്കളിൽ ഒരാളായ ദസരി നാരായണ റാവുവിന്റെ ജന്മദിനമായ മെയ് നാലിന് തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ്റെ (TFDA) നേതൃത്വത്തിൽ സംവിധായക ദിനം ആചരിച്ചു. സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ്, അഭിനേതാവ്, ഉപദേഷ്ടാവ് എന്നീ നിലകളിൽ സിനിമക്ക് നാരായണ റാവു നൽകിയ മഹത്തായ സംഭാവനകളുടെ ആദരസൂചകമായാണ് സംവിധായക ദിനം സ്ഥാപിക്കപ്പെട്ടത്‌.

ചടങ്ങിൽ ടി.എഫ്.ഡി.എ പ്രസിഡന്റ് വി.എൻ. ആദിത്യ, ജനറൽ സെക്രട്ടറി പി.വി. രാമ റാവു, ട്രഷറർ സായ് രാജേഷ് എന്നിവർ നേതൃത്വം നൽകി. കലായിക ഫൗണ്ടേഷന്റെ ബാനറിൽ നാരായണയാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പ്രത്യേകിച്ച് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സംവിധായക സംഘടനകളിലെയും സിനിമാട്ടോഗ്രാഫർമാരുടെ സംഘടനയിലെയും അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ അംഗീകരിച്ചുകൊണ്ട് നിർമാതാവ് ആർ. ബാൽക്കിക്ക് 2026ലെ ദസരി ദേശീയ അവാർഡ് സമ്മാനിച്ചു.



അതേസമയം ചലച്ചിത്രനിർമാണത്തിലെ ഉയർന്നുവരുന്ന പ്രതിഭകളെ അംഗീകരിച്ചുകൊണ്ട് ദസരി നവാഗത സംവിധായകനുള്ള അവാർഡ് റാം ജഗദീഷിനും സമ്മാനിച്ചു. ചടങ്ങിൽ സംസാരിച്ച നടൻ മോഹൻ ബാബു, സൃഷ്ടിപരമായ മികവിനെ ആഘോഷിക്കുകയും ഭാവി തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന ഇത്തരം അർത്ഥവത്തായ പരിപാടികൾ സംഘടിപ്പിച്ചതിന് തെലുങ്ക് ചലച്ചിത്ര വ്യവസായത്തെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationTelugu FilmawardDirectors meeting
News Summary - Telugu Film Directors Association celebrates Director's Day
Next Story