Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസൈജു കുറുപ്പിന്റെ...

സൈജു കുറുപ്പിന്റെ 150-ാം ചിത്രം; ‘ഭരതനാട്യം 2 മോഹിനിയാട്ടം’ തിയറ്ററിൽ

text_fields
bookmark_border
സൈജു കുറുപ്പിന്റെ 150-ാം ചിത്രം; ‘ഭരതനാട്യം 2 മോഹിനിയാട്ടം’ തിയറ്ററിൽ
cancel
camera_alt

മോഹിനിയാട്ടം പോസ്റ്റർ

ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ രസകരമായി അവതരിപ്പിച്ച ചിത്രമായ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ‘ഭരതനാട്യം 2: മോഹിനിയാട്ടം‘ തിയറ്ററിൽ. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്‍റർടൈൻമെന്‍റസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് നിർമിക്കുന്നത്.

ഒരു സാധാരണ കുടുംബത്തിനുള്ളിലെ സംഭവബഹുലമായ സംഘർഷങ്ങൾ കൂട്ടിയിണക്കി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമായിരുന്നു ഭരതനാട്യം.

ആദ്യ ഭാഗമായ ഭരതനാട്യം തിയറ്ററിൽ അത്ര വിജയം കൈവരിച്ചില്ലെങ്കിലും ഒ.ടി.ടിയിൽ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. അതിന്‍റെ ഭാഗമായാണ് ചിത്രത്തിന് രണ്ടാം ഭാഗം എടുക്കാൻ ഉറപ്പിച്ചത്. കോമഡിയും ക്രൈമും കൂട്ടിയിണക്കിയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യാ എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ , ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, എന്നിവരും ഇവർക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട് , ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODSaiju KurupBharatanatyamTheaters
Next Story