ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം; സൈജു കുറുപ്പിന്‍റെ 'മോഹിനിയാട്ടം' ചിത്രീകരണം ആരംഭിച്ചു
text_fieldsഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസാകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തുടർച്ചയായ മോഹിനിയാട്ടം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നവംബർ എട്ടിന് കണ്ണൂർ ജില്ലയിലെ ധർമടത്ത് ആരംഭിച്ചു.
കൃഷ്ണദാസ് മുരളി തന്നയൊണ് ഈ ചിത്രവും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്‍റർടൈൻമെന്‍റസ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഭരതന്‍റെ കുടുംബത്തിലെ ചില രഹസ്യങ്ങളായിരുന്നു ഭരതനാട്യത്തിലെ വിഷയമെങ്കിൽ, മോഹിനിയാട്ടത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത് എന്താണെന്നറിയാണ് പ്രേക്ഷകർ കാത്തിരിക്കുകയാണ്.
പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യാ എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ , ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, എന്നിവരും ഇവർക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട് , ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വിഷ്ണു .ആർ. പ്രദീപാണ് കോ -റൈറ്റർ. സംഗീതം - ഇലക്ട്രോണിക്ക് കിളി. ഛായാഗ്രഹണം - ബബ്‌ലു അജു. എഡിറ്റിംഗ് - ഷഫീഖ്. കലാസംവിധാനം- ദിൽജിത്ത്.എം. മേക്കപ്പ് - മനോജ് കിരൺ രാജ് . കോസ്റ്റ്യുംഡിസൈൻ - സുജിത് മട്ടന്നൂർ . സ്റ്റിൽസ് -വിഷ്ണു.എസ്. രാജൻ. ഡിസൈൻ- യെല്ലോടൂത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ മാനേജേഴ്സ് - ജോബി, വിവേക്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സൽമാൻ.കെ.എം. കൺട്രോളർ -ജിതേഷ് അഞ്ചു മന.കൂത്തുപറമ്പ്, മട്ടന്നൂർ, ധർമ്മടം, ഭാഗങ്ങളിലായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

