'പേഴ്‌സണല്‍ വിഷയങ്ങള്‍ പബ്ലിക്കിലേക്ക് വലിച്ചിഴക്കരുത്, അച്ഛന് ഉള്ള സ്ഥാനം എ.ഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല' -സായ് കുമാറിന്‍റെ മകൾ
text_fieldsസായ്കുമാർ വൈഷ്ണവിയുമൊത്തുള്ള എഐ ഇമേജ്, വെഷ്ണവി
നടൻ സായ് കുമാറിന്‍റെ ആദ്യ ഭാര്യയിലെ മകളാണ് വൈഷ്ണവി. അച്ഛനെ പോലെതന്നെ അഭിനയരംഗമാണ് വൈഷ്ണവിയും തെരഞ്ഞെടുത്തത്. അച്ഛന്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ കൈയടി നേടിയപ്പോള്‍ സീരിയലിലെ വില്ലത്തിയായാണ് വൈഷ്ണവി താരമായത്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവി അഭിനയത്തിലെത്തുന്നത്. പിന്നീട് പല പരമ്പരകളിലും അഭിനയിക്കുകയും ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യവുമായി മാറുകയും ചെയ്തു. വൈഷണവിയുടെ അഭിനയവും മുഖഭാവങ്ങളും നടൻ സായ്കുമാറുമായി ഏറെ സാമ്യമുള്ളതാണെന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ഛന്‍ സായ്കുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഐ.ഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വെച്ചിരിക്കുന്ന സായ്കുമാറാണ് ചിത്രത്തിൽ. അപൂര്‍ണമായൊരു സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്. ചിത്രം വാര്‍ത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി വൈഷ്ണവി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേജില്‍ പങ്കുവെച്ച ചിത്രമല്ല അത്. ഫാന്‍ പേജില്‍ വന്ന ചിത്രമാണ്. അച്ഛനോടുള്ള സ്‌നേഹം ഇങ്ങനെ എ.ഐ ചിത്രത്തിലൂടെ കാണിക്കേണ്ട കാര്യമില്ലെന്നുമാണ് വൈഷ്ണവി കുറിപ്പില്‍ പറയുന്നത്.
'നമസ്‌കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എ.ഐ ഇമേജിന്റെ പേരില്‍ കുറച്ച് ദിവസമായി എന്റെ കുടുംബത്തെക്കുറിച്ചും എന്റെ അച്ഛനേയും അമ്മയേയും കറിച്ചും എന്നേയും എന്റെ ജീവിതത്തെക്കുറിച്ചും പല പോസ്റ്റുകളും കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല' -താരം പറയുന്നു.
'എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എ.ഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്‌സണല്‍ ലൈഫ് വിഷയങ്ങള്‍ പബ്ലിക്കിലേക്ക് വലിച്ചിഴക്കരുത്. എന്റെ അച്ഛന് എന്റെ മനസില്‍ ഉള്ള സ്ഥാനം ഇങ്ങനെ എ.ഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്ക് ഇല്ല. ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക' -എന്നുമാണ് വൈഷ്ണവി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

