സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ; റസൂൽ പൂക്കുട്ടി പരിഗണനയിൽ
text_fieldsറസൂൽ പൂക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി എത്തിയേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സാംസ്കാരിക വകുപ്പ് വൃത്തങ്ങൾ പറയുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് സൂചന. സംവിധായകൻ രഞ്‌ജിത്ത് രാജിവെച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയെ പരിഗണിക്കുന്നത്. വിവാദത്തെ തുടർന്ന് രഞ്‌ജിത്ത് രാജിവെച്ചപ്പോൾ വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറാണ് ചെയർമാനായത്.
ഓസ്‌കര്‍ ലഭിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയില്‍ പലപ്പോഴായി അവസരങ്ങള്‍ നിരസിക്കപ്പെട്ടിട്ടുണ്ടെന്ന് റസൂൽ പൂക്കുട്ടി നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. നന്നായി ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയും ജോലി ചെയ്യുന്നവരെ വേണ്ടെന്നും പറയുന്ന ഒരുപാട് പേരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിലുള്ള റിജക്ഷന്‍ തനിക്ക് വളരെ ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നെന്നും, വിദേശരാജ്യങ്ങളിലുള്ളവർപോലും ഇങ്ങോട്ട് വന്ന് എനിക്ക് താങ്കളുടെ കൂടെ ജോലി ചെയ്യണമെന്ന് പറയാറുണ്ടെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

