Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആശങ്കയൊഴിഞ്ഞു; ബിബിൻ...

ആശങ്കയൊഴിഞ്ഞു; ബിബിൻ ദേവിന് ദേശീയ പുരസ്കാരം​ ഉപരാഷ്​ട്രപതി ​സമ്മാനിക്കും

text_fields
bookmark_border
ആശങ്കയൊഴിഞ്ഞു; ബിബിൻ ദേവിന് ദേശീയ പുരസ്കാരം​ ഉപരാഷ്​ട്രപതി ​സമ്മാനിക്കും
cancel

കൊച്ചി : ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിൽ സാങ്കേതിക പിഴവിനെത്തുടർന്ന് പേര് പരാമർശിക്കാതെ പോയ മലയാളിയായ സൗണ്ട് മിക്സർ ബിബിൻ ദേവിന്​ തിങ്കളാഴ്ച ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്കാരം സമ്മാനിക്കും.

പാർഥിപൻ നായകനായ തമിഴ്​ ചിത്രം "ഒത്ത സെരുപ്പ് സൈസ് 7' എന്ന തമിഴ് സിനിമയുടെ റീ റെക്കോർഡിങ്ങിനായിരുന്നു ബിബിൻ ദേവിന്​ പുരസ്കാരം ലഭിച്ചത്​. റസൂൽ പൂക്കുട്ടിയും ബിബിനും ചേർന്ന് റീ റെക്കോർഡിങ് നിർവഹിച്ച സിനിമയ്ക്ക് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ പരാമർശിച്ചത് പൂക്കുട്ടിയുടെ പേര് മാത്രവും. അവാർഡ് പ്രഖ്യാപനം വന്ന ഉടനെ തന്നെ താനും ബിബിൻ ദേവും ചേർന്നാണ് ചിത്രം ചെയ്തതെന്നും അവാർഡ് ബിബിൻ ദേവിന്​ കൂടി അർഹതപ്പെട്ടതാണെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു.

അവാർഡ് നിർണയത്തിന് സിനിമയുടെ അണിയറപ്രവർത്തകരുടെ പേരും വിവരങ്ങളും അയച്ചപ്പോൾ ബിബിൻ ദേവിന്‍റെ പേര് വിട്ടുപോവുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ക്ലെറിക്കൽ പിഴവുമൂലം നഷ്ടപ്പെട്ടതി​െൻറ നിരാശയിലായിരുന്നു ബിബിൻ ദേവ് ഇതുവരെ. അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തണമെന്ന് പറഞ്ഞുകൊണ്ടുള്ള വിളി വന്നതോടെ ഏറെ നീണ്ട ആശങ്കയും ആകാംക്ഷയും ആഹ്ളാദത്തിലേക്ക്​ വഴിമാറി.

എറണാകുളം ജില്ലയിലെ അങ്കമാലി കിടങ്ങൂർ സ്വദേശിയായ ബിബിൻ ദേവ് 15 വർഷത്തോളമായി മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഷെർനി, ട്രാൻസ്, യന്തിരൻ 2.0, ഒടിയൻ, മാമാങ്കം, മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി വമ്പൻ സിനിമകളുടെ ശബ്ദമിശ്രണം നിർവഹിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Resul PookuttyNational Film AwardsBibin Dev
News Summary - Vice President will present the National Award to Bibin Dev
Next Story