രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാകുന്നു; വിശേഷം പങ്കുവച്ച് വിജയ് ടീം
text_fieldsരശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും
ആരാധകരുടെ ഏറെ പ്രിയ്യപ്പെട്ട താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും താരങ്ങൾ ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. എന്നാലിപ്പോൾ വിജയ്-രശ്മിക താരജോടിയുടെ വിവാഹ നിശ്ചയം ഹൈദരാബാദിൽ വച്ച് കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്. വിവാഹനിശ്ചയ വാർത്ത സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയുടെ ടീം ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
2026 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകുമെന്നാണ് ടീം അറിയിച്ചത്. എന്നാൽ, വിജയും രശ്മികയും ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിവാഹ നിശ്ചയം സംബന്ധിച്ച ഒന്നും പങ്കുവച്ചിട്ടില്ല. ഇരുവരുടെയും ട്രാവൽ ഫോട്ടോകൾക്ക് ആരാധകർ ഏറെ പ്രാധാന്യം നൽകാറുണ്ട്. ഒരേ സ്ഥലത്തുനിന്നുള്ള താരങ്ങളുടെ പല ചിത്രങ്ങളും അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.
അടുത്ത കുടുംബത്തെമാത്രം ഉൾക്കൊള്ളിച്ച് ഹൈദരാബാദിലുള്ള വിജയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു നിശ്ചയം. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ, ആ സമയം രശ്മികയുടെ വിവാഹ നിശ്ചയം നടൻ രക്ഷിത് ഷട്ടിയുമായി കഴിഞ്ഞിരുന്നു. പക്ഷേ പിന്നീട് ഇരുവരും വഴിപിരിഞ്ഞു.
വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡിയിൽ പിന്നീടിറങ്ങിയ ചിത്രമായിരുന്നു ഡിയർ കോമ്രേഡ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

