
ബോളിവുഡിൽ വീണ്ടും താരവിവാഹം ? നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും നവംബർ 10ന് വിവാഹിതരാകുമെന്ന് റിപ്പോർട്ട്
text_fieldsബോളിവുഡിലെ രണ്ട് അഭിനയപ്രതിഭകൾ വിവാഹിതരാകാൻ പോകുന്നു. ദേശീയ അവാർഡ് ജേതാവായ നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയുമാണ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം നവംബർ 10ന് വിവാഹിതരാകുന്നത്. ഇടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത റാവുവും പത്രലേഖയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
2014ൽ റിലീസായ സിറ്റിലൈറ്റ്സ് എന്ന ചിത്രത്തിൽ രാജ്കുമാറും പത്രലേഖയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷം ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും ഇടക്കിടെ സമൂഹ മാധ്യമങ്ങളില പങ്കുവെക്കാറുമുണ്ട്.
ലവ് സെക്സ് ഓര്‍ ധോക്ക എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രാജ്കുമാര്‍. കൈ പോച്ചെ, സിറ്റി ലൈറ്റസ്, ഷാഹിദ്, ന്യൂട്ടണ്‍, അലിഗഡ്, ഒമർതാ, എന്നിവയാണ് റാവുവിന്‍റെ പ്രധാന ചിത്രങ്ങള്‍. ഷാഹിദ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
