മിന്നൽവളക്ക് ശേഷം വീണ്ടും സിദ്ധ് ശ്രീറാം! അതിഭീകര കാമുകനിൽ സിദ്ധ് പാടിയ 'പ്രേമാവതി' ഗാനം പുറത്ത്
text_fieldsമലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച 'പ്രേമാവതി...' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച 'മിന്നൽവള...' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 100 മില്ല്യൺ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബിൽ സ്വന്തമാക്കിയിരുന്നു. വീണ്ടും ആസ്വാദക ഹൃദയങ്ങൾ കവരുന്നൊരു ഗാനവുമായാണ് സിദ്ധിന്‍റെ വരവ്.
ഹെയ്കാർത്തി എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് പ്രേമാവതിക്ക് ഈണം നൽകിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോർഡ് തുകക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. സിദ്ധ് ശ്രീറാമും റാപ്പർ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചത്.
സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യ രഘുനാഥാണ് നായിക. നവംബർ 14നാണ് സിനിമയുടെ റിലീസ്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ അതിഭീകര കാമുകൻ ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമിക്കുന്നതാണ് ചിത്രം.
സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. രചന- സുജയ് മോഹൻരാജ്, ഛായാഗ്രഹണം- ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ- അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബി.ജി.എം- ബിബിൻ അശോക്, പി.ആർ.ഒ- ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

