ലുക്മാൻ നായകനായെത്തുന്ന 'അതിഭീകര കാമുകൻ'; ചിത്രീകരണം ഉടൻ ആരംഭിക്കും
text_fieldsചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാൻ അവറാൻ. സഹനടനായി തുടങ്ങി നായക നിരയിലേക്കുയർന്ന താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ താരം കോളേജ് കുമാരനായി എത്തുന്ന 'അതിഭീകര കാമുകൻ' സിനിമയുടെ പൂജ നടന്നു. ഫസ്റ്റ് ക്ലാപ്പ് ലുക്ക്മാനും സ്വിച്ച് ഓൺ നടൻ ഇർഷാദും നിർവ്വഹിച്ചു.
വാലന്‍റൈൻസ് ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യ രഘുനാഥാണ് നായിക. റോം-കോം ജോണറിൽ പെട്ട ചിത്രം പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'കൊറോണ ധവാന്' ശേഷം സി.സി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീൽഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സുജയ് മോഹൻരാജിന്‍റെ രചനയിൽ ശ്രീറാം ചന്ദ്രശേഖരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

