മണിരത്നത്തിന്‍റെ 'പൊന്നിയിൻ സെൽവൻ' സെപ്തംബർ 30ന് റിലീസ്: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
text_fieldsപ്രേക്ഷർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്‍റെ 'പൊന്നിയിൻ സെൽവന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ സെപ്തംബർ 30ന് റിലീസ് ചെയ്യും.
എഴുത്തുകാരിയായ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമന്റെ കഥയാണ് നോവലിൽ പറയുന്നത്.
മണിരത്‌നവും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ശിവ അനന്താണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് രവി വർമ്മനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്‍റെ ഒന്നാംഭാഗമാണ് സെപ്തംബറിൽ റിലീസ് ചെയ്യുന്നത്.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ കാണാം