Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ponniyan selvan aiswarya rai
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമണിരത്​നത്തിന്‍റെ...

മണിരത്​നത്തിന്‍റെ 'പൊന്നിയൻ സെൽവൻ' പോസ്റ്റർ പങ്കുവെച്ച്​ ഐശ്വര്യ; റിലീസ്​ 2022ൽ​

text_fields
bookmark_border

സംവിധായകൻ മണിരത്​നത്തിന്‍റെ സ്വപ്​ന സിനിമയായ 'പൊന്നിയൻ സെൽവൻ' പുറത്തിറങ്ങാൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​. ചിത്രം 2022ൽ പ്രേക്ഷകരിലേക്കെത്തും. ബിഗ്​ബജറ്റ്​ ചിത്രത്തിനായി ആരാധകർ കാത്തിരിക്കാനുള്ള മറ്റൊരു കാരണം ഐശ്വര്യ റായ്​യാണ്​.

2018ൽ അവസാനമായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ പൊന്നിയൻ സെൽവനിലൂടെ മടങ്ങി വരികയാണ്​. വൻ മുടക്കുമുതലിൽ ചിത്രീകരിക്ക​ുന്ന പൊന്നിയൻ സെൽവൻ രണ്ട്​ ഭാഗങ്ങളായാകും പുറത്തിറങ്ങുക. പെന്നിയൻ സെൽവൻ-1 പോസ്റ്റർ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു​. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്​.

വിക്രം, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു എന്നിങ്ങനെ വൻ താരനിരയാണ്​ ചിത്രത്തിൽ അണിനിരക്കുന്നത്​. ഐശ്വര്യയുടെ മടങ്ങി വരവ്​ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ​. നിരവധി ആരാധകരാണ്​ താരത്തിന്‍റെ പോസ്റ്റിന്​ കീഴിൽ കമന്‍റുകളുമായി എത്തിയത്​.

ചിത്രത്തിന്‍റെ ഭൂരിഭാഗവും തായ്​ലൻഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച്​ കഴിഞ്ഞു. ബാക്കി ഭാഗം ഷൂട്ടിങ്​ കഴിഞ്ഞ ആഴ്ച പുതുച്ചേരിയിൽ തുടങ്ങിയതായാണ്​ റിപ്പോർട്ട്​.

കൽക്കി കൃഷ്​ണമൂർത്തിയുടെ 'പൊന്നിയൻ സെൽവൻ' എന്ന തമിഴ്​ നോവലിനെ അടിസ്​ഥാനമാക്കിയാണ്​ മണിരത്​നം ചിത്രമൊരുക്കുന്നത്​. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ. ജയമോഹനാണ് സംഭാഷണം രചിച്ചത്​. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവർമനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മ​ണിരത്​നത്തിന്‍റെ തന്നെ മദ്രാസ്​ ടാക്കീസും ലൈക്ക പ്രെഡക്ഷൻസുമാണ്​ നിർമാണം. എ.ആർ റഹ്​മാനാണ്​ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani Ratnamfirst look posterAishwarya Rai Bachchanponniyin selvan
News Summary - Ponniyin Selvan first look poster shared by Aishwarya Rai part I in 2022
Next Story