Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിയറ്ററുകൾ ഭരിക്കാൻ...

തിയറ്ററുകൾ ഭരിക്കാൻ ചോളൻമാർ വീണ്ടും; ‘പൊന്നിയിൻ സെൽവൻ - 2’ ട്രെയിലർ എത്തി

text_fields
bookmark_border
തിയറ്ററുകൾ ഭരിക്കാൻ ചോളൻമാർ വീണ്ടും; ‘പൊന്നിയിൻ സെൽവൻ - 2’ ട്രെയിലർ എത്തി
cancel

500 കോടിയിലേറെ കളക്ഷൻ നേടി തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി പൊന്നിയിൻ സെൽവൻ പാർട്ട് രണ്ടിന്റെ ​ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മൂന്ന് മിനിറ്റിലേറെയുള്ള ട്രെയിലർ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

ഐശ്വര്യ റായ് അടക്കം ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ട്രെയിലറിൽ കടന്നുവരുന്നുണ്ട്. വിക്രം, കാർത്തി, ജയം രവി, തൃഷ എന്നിവർ കേന്ദ്ര കഥാപ​ാത്രങ്ങളാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ശരത് കുമാർ, പാർഥിപൻ, ശോഭിക ധുലിപാല, ​പ്രഭു, മലയാളികളുടെ പ്രിയ താരങ്ങളായ ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ റിയാസ് ഖാൻ, ബാബു ആന്റണി എന്നിവരും പല വേഷങ്ങളിലായി എത്തുന്നുണ്ട്.

ഏപ്രിൽ 28-ന് ലോകമെമ്പാടുമായി ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിൻ സെൽവൻ' ഒരുക്കിയിരിക്കുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിർവഹിച്ചിരിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrailerMani RatnamPonniyin Selvan 2
News Summary - Ponniyin Selvan 2 Trailer
Next Story