സിനിമ പ്രേമികൾക്ക് മെയ് വിരുന്ന്; മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന 'പാട്രിയറ്റ്' തിയറ്ററുകളിലേക്ക്...
text_fieldsമമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയും മോഹൻലാലും ഏറെ നാളുകൾക്കുശേഷം ഒന്നിക്കുന്ന, സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' (Patriot) 2026 മെയ് 1ന് തിയറ്ററുകളിലെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അവധിക്കാലം ലക്ഷ്യമിട്ടാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ഏപ്രിൽ 23ന് ചിത്രം തിയറ്ററുകളിൽ എത്തുന്നു എന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ജനുവരി നാലിന് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ മേൽ സോഷ്യൽ സ്കോർ നടപ്പിലാക്കാനുള്ള ഗവൺമെന്റ് നീക്കവും അതിനെതിരെയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം.
മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം വെള്ളിയാഴ്ച പൂർത്തിയായത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

