ആൻഡ് ദ ഓസ്കർ ഗോസ് റ്റൂ...; ചരിത്രം കുറിച്ച് ‘സിന്നേഴ്സ്’,‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രം
text_fieldsവൺ ബാറ്റിൽ ആഫ്റ്റർ അനദർ
ലോസ് ഏഞ്ചല്‍സ്: 98-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങുകൾ. പ്രശസ്ത കൊമേഡിയന്‍ കോനന്‍ ഒബ്രയന്‍ ആണ് ചടങ്ങിന്റെ അവതാരകന്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒബ്രയന്‍ ചടങ്ങില്‍ അവതാരകനായി എത്തുന്നത്. ഇന്ത്യന്‍ നടി പ്രിയങ്ക ചോപ്രയും ഇത്തവണ പുരസ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയിലുണ്ട്. ഹോളിവുഡ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആനി ഹാത്ത്വേ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാകുന്നത്.
മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യം പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേഷൻ ചിത്രം. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്.
ഇന്ത്യയിൽ മാർച്ച് 16ന് പുലർച്ചെ 4.30 മുതൽ അവാർഡ് നിശയുടെ തത്സമയം സംപ്രക്ഷണം നടക്കുന്നുണ്ട്. സ്റ്റാർ മൂവീസ്, സ്റ്റാർ മൂവീസ് സെലക്ട്, കളേഴ്സ് ഇൻഫിനിറ്റി എന്നീ ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും പിന്നീട് അന്ന് രാത്രി 9 മണിക്ക് ചടങ്ങുകളുടെ സംപ്രേക്ഷണം വീണ്ടും ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാക്കളായ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ, കീരൻ കൽക്കിൻ, സോ സൽദാന എന്നിവരും ഇത്തവണ വേദിയിലുണ്ടായിരുന്നു. സാധാരണയായി മുൻവർഷത്തെ ജേതാക്കളാണ് അടുത്ത വർഷത്തെ പുരസ്കാരങ്ങൾ കൈമാറുന്നത്.
മൈക്കൽ ബി ജോർദാൻ,ജെസ്സി ബക്ലി
98-ാമത് ഓസ്‌കർ അവാർഡ് ജേതാക്കൾ
മികച്ച നടൻ: മൈക്കൽ ബി ജോർദാൻ (സിന്നേഴ്സ്)
മികച്ച നടി: ജെസ്സി ബക്ലി (ഹാംനെറ്റ്)
മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച സഹനടൻ: ഷോൺ പെൻ (വൺ ബാറ്റിൽ അനദർ)
മികച്ച സഹനടി: എമി മാഡിഗൺ (വെപ്പൺസ്)
മികച്ച ഒറിജിനൽ തിരക്കഥ: റയാൻ കൂഗ്ലർ (സിന്നേഴ്സ്)
മികച്ച അവലംബിത തിരക്കഥ: പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ അനദർ)
മികച്ച ഫിലിം എഡിറ്റിങ്: ആൻഡി ജർഗൻസെൻ (വൺ ബാറ്റിൽ അനദർ)
മികച്ച ശബ്ദമിശ്രണം: F1 (ഗാരെത് ജോൺ, അൽ നെൽസൺ, ഗ്വെൻഡോലിൻ യേറ്റ്‌സ് വിറ്റിൽ, ഗാരി എ. റിസോ, ജുവാൻ പെരാൾട്ട എന്നിവരടങ്ങിയ ടീം)
മികച്ച ഒറിജിനൽ സ്കോറിങ്: ലഡ്‌വിഗ് ഗൊറാൻസൺ (സിന്നേഴ്സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചർ: മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ
മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്‌ജക്റ്റ്: ഓൾ ദി എംപ്റ്റി റൂംസ്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: ഫ്രാങ്കൻസ്റ്റീൻ
മികച്ച അനിമേഷൻ ഫീച്ചർ: കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്
മികച്ച അനിമേഷൻ ഷോർട്ട് ഫിലിം: ദ ഗേൾ ഹൂ ക്രൈയ്ഡ് പേൾസ്
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം: സെന്‍റിമെന്‍റൽ വാല്യു
മികച്ച സിനിമാറ്റോഗ്രഫി: ഔട്ടം ഡുറാൾഡ് അർക്കപാ (സിന്നേഴ്സ്)
മികച്ച കാസ്റ്റിങ്: കസാന്ദ്ര കുലുക്കുണ്ടിസ് (വൺ ബാറ്റിൽ അനദർ)
മികച്ച ഒറിജിനൽ ഗാനം: ഗോൾഡൻ (കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: തമറ ഡെവറെൽ & ഷെയ്ൻ വിയോ (ഫ്രാങ്കൻസ്റ്റീൻ)
മികച്ച വിഷ്വൽ ഇഫക്റ്റ്സ്: അവതാർ: ഫയർ ആൻഡ് ആഷ്
മികച്ച വസ്ത്രാലങ്കാരം: കേറ്റ് ഹൗളി (ഫ്രാങ്കൻസ്റ്റീൻ)
മികച്ച മേക്കപ്പ് & ഹെയർസ്റ്റൈലിങ്: മൈക്ക് ഹിൽ (ഫ്രാങ്കൻസ്റ്റീൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

