'ഓടും കുതിര ചാടും കുതിര' ഒ.ടി.ടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
text_fieldsആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ കല്യാണി ചിത്രമായ ഓടും കുതിര ചാടും കുതിര ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും.
'ഞണ്ടുകളുടെ നാട്ടിലൊരിടവേള' ക്ക്ശേഷം അല്‍ത്താഫ് സലിം സംവിധാനംചെയ്ത ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിൽ കണ്ട അതേ പാറ്റേൺ തന്നെയാണ് പുതിയ ചിത്രത്തിലും ആവർത്തിച്ചിരിക്കുന്നത്. വളരെ ലൗഡ് ആണ് കഥാപാത്രങ്ങൾ. എന്നാൽ ഓരോ കഥാപാത്രങ്ങൾക്കും അത്രയും ലെയറുകളും നൽകിയിട്ടുണ്ട്. ട്രെയിലറിൽ തന്നെ ഒരുപാടു കഥാപാത്രങ്ങൾ വന്നു പോകുന്നതായി കാണാം.
ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ സ്റ്റക്ക് ആയി പോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ഓടും കുതിര ചാടും കുതിര. തിയറ്റർ ഒന്നാകെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി നമ്പറുകളല്ല സിനിമയിലുള്ളത്. അപ്രതീക്ഷിത കൗണ്ടറുകളിലൂടെ വികസിക്കുന്ന നർമവുമല്ല. വലിയ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ സിനിമക്ക് പക്ഷേ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്. ഒരു ഉത്സവ സീസണിന് ഇണങ്ങിയ രീതിയിൽ വളരെ കളർഫുളായി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജിന്റോ ജോർജ് ആണ്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായികും നിർവ്വഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

