റോംകോം ചിത്രവുമായി കല്യാണിയും ഫഹദും; 'ഓടും കുതിര ചാടും കുതിര' ട്രെയിലര്‍
text_fieldsഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത് ആഗസ്റ്റ് 29നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷകണക്കിന് പേരാണ് ട്രെയിലർ കണ്ടത്.
ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിനായാണ് കാത്തിരിക്കേണ്ടത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഒരു കല്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാക്കാം. എബി എന്നാണ് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര്. നിധി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ എത്തുന്നത്. രേവതി പിള്ള, അനുരാജ് ഒ. ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു തുടങ്ങിയവരും സിനിമയിലുണ്ട്
വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിന്‍റോ ജോർജ്ജാണ് ഛായാഗ്രഹണം. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം സെൻട്രൽ ഫിലിംസും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുടെ റിലീസ് അവകാശം എ.പി ഇന്റർനാഷനലും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

