Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീരജ് മാധവിന്‍റെ ‘പ്ലൂട്ടോ’ ഒ.ടി.ടിയിലെത്തി, എവിടെ കാണാം?

text_fields
bookmark_border
pluto
cancel
camera_alt

പ്ലൂട്ടോ

നീരജ് മാധവ് നായകനായും, അന്യഗ്രഹജീവിയായി (ഏലിയൻ) അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തിയ പുതിയ മലയാള ചിത്രം 'പ്ലൂട്ടോ' ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. സൈന പ്ലേ ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ നീരജ് മാധവിനും അൽത്താഫ് സലിമിനും പുറമെ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇവരെക്കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. മികച്ച തിയറ്റർ പ്രദർശനത്തിന് ശേഷമാണ് ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ എത്തിയിരിക്കുന്നത്.

വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും, അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവ്യറാണ്.

വിഎഫ്എക്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള 'പ്ലൂട്ടോ'യുടെ വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്ലൈയിങ് പ്ലൂട്ടോയാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ് എന്നിവരാണ് സ്റ്റണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ.കെ, ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neeraj Madhav's Sci-Fi Pluto OTT Release
Next Story