Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹൻലാലും ലിജോ ജോസ്...

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നോ? മീശയും ബാഗും, പോസ്റ്റർ ചർച്ചയാവുന്നു

text_fields
bookmark_border
Mohanlal and Lijo Jose Pellissery  Movie, poster Went Viral
cancel

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ഇരുവരും ഒന്നിച്ചുളള ചിത്രം സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. കൂടാതെ വ്യത്യസ്തമായ ഒരു പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സാണ് രസകരമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ ചിത്രത്തിലെ കോമ്പോ ആരാണെന്ന് പ്രവചിക്കാമോ എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മീശയും ലിജോ ജോസ് പെല്ലിശേരിയുടെ ബാഗുമാണ് പുറത്ത് വിട്ട പോസ്റ്ററിലുള്ളത്. അവരിതാ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ എന്നും പോസ്റ്ററിലുണ്ട്.

കൂടാതെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയും മോഹൻലാൽ- ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തെ കുറിച്ച് ട്വീറ്റ ചെയ്തിട്ടുണ്ട്. വൈകാതെ ചിത്രം നടക്കുമെന്നാണ് ട്വീറ്റ്.'മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും', എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalLijo Jose Pellissery
News Summary - Mohanlal and Lijo Jose Pellissery Movie, poster Went Viral
Next Story