
'അപ്പോ മോനെ ദസ്തഗീറെ മഅസലാമ'; മ്യാവൂ ടീസർ പുറത്ത്
text_fieldsസൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയാണ് മ്യാവു.
സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്ന സിനിമയാണിത്. ഗള്‍ഫില്‍ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കും. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരും. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,
മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈൻ-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘുരാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത് കരുണാകരന്‍. സിനിമ എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
