Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാണി മുഖർജിയുടെ ക്രൈം ത്രില്ലർ ‘മർദാനി 3’ ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
റാണി മുഖർജിയുടെ ക്രൈം ത്രില്ലർ ‘മർദാനി 3’ ഒ.ടി.ടിയിലേക്ക്
cancel

റാണി മുഖർജിയുടെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം 'മർദാനി 3' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ മികച്ച വിജയം കൈവരിച്ചതിന് ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുന്നത്. 2026 ജനുവരി 30നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പൊലീസ് ഓഫീസർ ശിവാനി ശിവാജി റോയിയായി റാണി മുഖർജി വീണ്ടും എത്തിയ ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, മാർച്ച് 27ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സാധാരണയായി ഹിന്ദി സിനിമകൾ പിന്തുടരുന്ന എട്ട് ആഴ്ചത്തെ തിയറ്റർ വിൻഡോക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. എന്നാൽ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

മർദാനി പരമ്പരയിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മർദാനി 3 മാറി. ഇന്ത്യയിൽ നിന്ന് ഏകദേശം 50.78 കോടി രൂപയും ആഗോളതലത്തിൽ 75 കോടി രൂപയോളം ഗ്രോസ് കളക്ഷനും ചിത്രം സ്വന്തമാക്കി. 2026ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാമതാണ് മർദാനി 3. ബോർഡർ 2, ഓ റോമിയോ എന്നിവയാണ് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.

യഷ് രാജ് ഫിലിംസ് നിർമിച്ച ഈ ചിത്രത്തിൽ റാണി മുഖർജിക്കൊപ്പം ജാങ്കി ബോഡിവാല, ജിഷ്ണു സെൻഗുപ്ത, ഇന്ദ്രനീൽ സെൻഗുപ്ത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശിവാനി ശിവാജി റോയി എന്ന ഐക്കണിക് കഥാപാത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മർദാനി ഫ്രാഞ്ചൈസിയിൽ ആദ്യ ഭാഗം 2014 ലും രണ്ടാം ഭാഗം 2019 ലുമാണ് ഇറങ്ങിയത്. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫിസ് വിജയമായിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്ന പൊലീസ് ഓഫീസറായി റാണി മുഖർജി നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു ഇത്. റൊമാന്‍റിക് ഹീറോയിനില്‍ നിന്നും റാണി മുഖർജിയുടെ ശക്തമായ ചുവടുമാറ്റം കൂടിയായിരുന്നു ഈ ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mardaani 3 OTT release
Next Story