Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മരക്കാർ' തിയറ്ററിൽ തന്നെ; ഡിസംബർ രണ്ടിന് റിലീസ്

text_fields
bookmark_border
ആന്‍റണിയും മോഹൻലാലും വിട്ടുവീഴ്ചക്ക് തയാറായെന്ന് മന്ത്രി
മരക്കാർ തിയറ്ററിൽ തന്നെ; ഡിസംബർ രണ്ടിന് റിലീസ്
cancel

തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' ഒടുവിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരും നടൻ മോഹൻലാലും വിട്ടുവീഴ്ചക്ക് തയാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഓഫീസിൽ വിവിധ സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഡിസംബർ രണ്ടിന് തിയറ്റർ റിലീസ് ഉണ്ടാകും. ആന്‍റണിയുടേത് ഉദാര സമീപനമാണ്. എല്ലാ സിനിമകളും തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും മന്ത്രി ഇക്കാര്യം അറിയിച്ചു.

Also Read:മരക്കാർ ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. ചിത്രീകരണം രണ്ടു വര്‍ഷം നീണ്ടു. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വെക്കുകയായിരുന്നു.

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ത്തി​ൽ 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' മൂ​ന്നെണ്ണം കരസ്ഥമാക്കിയിരുന്നു. മി​ക​ച്ച ചി​ത്രം, വ​സ്​​ത്രാ​ല​ങ്കാ​രം, സ്​​പെ​ഷ​ൽ ഇ​ഫ്​​ക​ട്​ എ​ന്നിവക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. സ്​​പെ​ഷ​ൽ ഇ​ഫ​ക്​​ട്​ പു​ര​സ്​​കാ​രം നേ​ടി​യ​ത്​ പ്രി​യ​ദ​ർ​ശ​െൻറ മ​ക​ൻ​ സി​ദ്ധാ​ർ​ഥാ​ണ്​. സം​സ്ഥാ​ന സി​നി​മാ പുരസ്കാരത്തിൽ സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ർ​ശ​ൻ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Marakkar’ release on December 2 in theaters
Next Story