Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററുകൾ ആഘോഷമാക്കി പൊന്നിയിൻ സെൽവൻ 2; സന്തോഷവാർത്ത പങ്കുവെച്ച് നിർമാതാക്കൾ

text_fields
bookmark_border
Mani Ratnams Ponniyin Selvan 2  crosses 100 crore worldwide
cancel

പ്രൽ 28 ന് തിയറ്ററുകളിൽ എത്തിയ പൊന്നിയിൻ സെൽവൻ 2 ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 28 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ലാഭം. 51 കോടിയാണ് ചിത്രത്തിന്റെ വിദേശ കളക്ഷൻ. നോർത്ത് അമേരിക്കയിൽ മാത്രം 16 കോടിയിലധികം പൊന്നിയിൻ സെൽവൻ സ്വന്തമാക്കിയിട്ടുണ്ട്.

34.2 കോടി രൂപയാണ് തമിഴ് നാട്ടിൽ നിന്ന് ചിത്രം നേടിയത്. കണാടകയിൽ നിന്ന് 7.80 കോടിയും ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവടങ്ങളിൽ നിന്ന് 5.85 കോടിയും കളക്ഷൻ നേടിയിരുന്നു. പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 5.10 കോടിയും ലഭിച്ചു.

തമിഴ്നാട്ടിൽ നിന്ന് ഏറ്റവും വലിയ ഓപ്പണിങ്ങാണ് പി.എസ് 2 സ്വന്തമാക്കിയത്. 2022 സെപ്റ്റംബർ 30 ന് പുറത്ത് ഇറങ്ങിയ ഒന്നാംഭാഗവും തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു, 496 കോടിയാണ് ചിത്രം നേടിയത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ , റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങിയവർ അണിനിരന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ബി. ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mani Ratnam's Ponniyin Selvan 2 crosses 100 crore worldwide
Next Story