'ചിന്ന ചിന്ന ആസൈ'യുമായി ഇന്ദ്രൻസും മധുബാലയും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മണിരത്നം
text_fieldsഇന്ദ്രൻസും മധുബാലയും ഒന്നിക്കുന്ന 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മണിരത്നമാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 'റോജ' റിലീസ് ചെയ്ത് 33 വർഷങ്ങൾക്കു ശേഷം സംവിധായകൻ തന്റെ ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രത്തിന്‍റെ ഫറ്റ് ലുക്ക് പങ്കുവെച്ചു എന്നതാണ് പ്രത്യേകത.
വലിയ ഇടവേളക്കു ശേഷമാണ് കേന്ദ്ര കഥാപാത്രമായി മധുബാല മലയാളത്തിൽ തിരിച്ചെത്തുന്നത്. ഇന്ദ്രൻസും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'ഞാൻ നായകൻ ആകുന്ന അടുത്ത ചിത്രം. ചിന്ന ചിന്ന ആസൈ. മധുബാല ആണ് നായിക. പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ നിങ്ങളിലേക്ക്!' എന്നെഴുതിയാണ് ഇന്ദ്രൻസ് പോസ്റ്റർ പങ്കുവെച്ചത്.
ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

